ദേശീയ ഗെയിംസ് അഴിമതി: ജാർഖണ്ഡ് മുൻ കായികമന്ത്രിയുടെ വീട്ടിൽ സിബിഐ റെയ്ഡ്
ടിർക്കിയെ കൂടാതെ ദേശീയ ഗെയിംസിന്റെ സംഘാടക സമിതി അംഗമായിരുന്ന എ.ആർ ആനന്ദ്, ജാർഖണ്ഡ് സ്‌പോർട്‌സ് ഡയറക്ടറായിരുന്ന പി.സി മിശ്ര, ദേശീയ ഗെയിംസ് ഓർഗനൈസിങ് സെക്രട്ടറി എച്ച്.എം ഹാഷ്മി എന്നിവരുടെ സ്ഥലങ്ങളിലും സിബിഐ റെയ്ഡ് നടത്തി.
ന്യൂഡൽഹി: ദേശീയ ഗെയിംസ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുൻ കായികമന്ത്രിയും കോൺഗ്രസ് നേതാവുമായ ബന്ധു ടിർകിയുടെ വീട് ഉൾപ്പെടെ 16 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. 2011ൽ റാഞ്ചിയിൽ നടന്ന 34-ാം ദേശീയ ഗെയിംസിനാവശ്യമായ ഉപകരണങ്ങൾ വാങ്ങിയതിൽ കോടികളുടെ ക്രമക്കേടുകൾ നടത്തിയെന്നാണ് ആരോപണം. ഈ സംഭവത്തിൽ സംസ്ഥാന അഴിമതി വിരുദ്ധ ബ്രാഞ്ച് കേസ് എടുത്ത് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു.
ടിർക്കിയെ കൂടാതെ ദേശീയ ഗെയിംസിന്റെ സംഘാടക സമിതി അംഗമായിരുന്ന എ.ആർ ആനന്ദ്, ജാർഖണ്ഡ് സ്‌പോർട്‌സ് ഡയറക്ടറായിരുന്ന പി.സി മിശ്ര, ദേശീയ ഗെയിംസ് ഓർഗനൈസിങ് സെക്രട്ടറി എച്ച്.എം ഹാഷ്മി എന്നിവരുടെ സ്ഥലങ്ങളിലും സിബിഐ റെയ്ഡ് നടത്തി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജാർഖണ്ഡ് കോടതി ടിർകിയെ ശിക്ഷിച്ചിരുന്നു. കൂടാതെ ഇദ്ദേഹത്തിന്റെ നിയമസഭാ അംഗത്വം റദ്ദാക്കുകയും ചെയ്തിരുന്നു.
ജാർഖണ്ഡ് വികാസ് മോർച്ച അധ്യക്ഷനായിരുന്ന ബാബുലാൽ മറാണ്ടിയുടെ വിശ്വസ്തനായിരുന്ന ടിർകി 2020 ലാണ് കോൺഗ്രസിൽ ചേർന്നത്.
Adjust Story Font
16