Quantcast

വാപ്കോസ് മുന്‍ സിഎംഡിയുടെ സ്ഥാപനങ്ങളില്‍ സി.ബി.ഐ റെയ്ഡ്; 20 കോടി രൂപയും ആഭരണങ്ങളും കണ്ടെടുത്തു

അനധികൃത സ്വത്ത് സമ്പാദിച്ചതിന് ഗുപ്ത, ഭാര്യ റീമ സിംഗൽ, മകൻ ഗൗരവ്, മരുമകൾ കോമൾ എന്നിവർക്കെതിരെയും സി.ബി.ഐ കേസെടുത്തു

MediaOne Logo

Web Desk

  • Published:

    3 May 2023 7:23 AM GMT

CBI recovers ₹20 crore in cash
X

സി.ബി.ഐ റെയ്ഡില്‍ കണ്ടെടുത്ത പണം

ഡല്‍ഹി: ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്‌കോസ് ലിമിറ്റഡിന്‍റെ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രജീന്ദർ കുമാർ ഗുപ്തയുടെയും കുടുംബാംഗങ്ങളുടെയും സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ സി.ബി.ഐ 20 കോടി രൂപ കണ്ടെടുത്തു. ചൊവ്വാഴ്ചയാണ് റെയ്ഡ് നടന്നത്. അനധികൃത സ്വത്ത് സമ്പാദിച്ചതിന് ഗുപ്ത, ഭാര്യ റീമ സിംഗൽ, മകൻ ഗൗരവ്, മരുമകൾ കോമൾ എന്നിവർക്കെതിരെയും സി.ബി.ഐ കേസെടുത്തു.

“പ്രതികൾ സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷം ഡൽഹി ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിയുടെ പേരിൽ കൺസൾട്ടൻസി ബിസിനസ് ആരംഭിച്ചതായും ആരോപണമുണ്ട്.ഡൽഹി, ഗുരുഗ്രാം, പഞ്ച്കുല, സോനിപത്, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഫ്ലാറ്റുകളും വാണിജ്യ സ്വത്തുക്കളും ഫാം ഹൗസുകളും പ്രതികളുടേതാണെന്ന് ആരോപിക്കപ്പെടുന്ന സ്ഥാവര സ്വത്തുക്കളിൽ ഉൾപ്പെടുന്നു'' സിബിഐ വക്താവ് പറഞ്ഞു.

ഡൽഹി, ഗുരുഗ്രാം, ചണ്ഡീഗഢ്, സോനിപത്, ഗാസിയാബാദ് എന്നിവിടങ്ങളിലെ 19 സ്ഥലങ്ങളിൽ സിബിഐ നടത്തിയ പരിശോധനയിൽ 20 കോടി രൂപ (ഏകദേശം) ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും കണ്ടെടുത്തുവെന്നും വക്താവ് അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് അഥവാ വാപ്‌കോസ് (WAPCOS). അടിസ്ഥാന സൗകര്യ വികസനം, ജലം, വൈദ്യുതിയുമായി ബന്ധപ്പെട്ട മേഖലയിലും പദ്ധതികള്‍ നടപ്പാക്കുന്നതിന് വേണ്ട മാര്‍ഗ നിര്‍ദേശവും എന്‍ജിനീയറിംഗ് നിര്‍മാണ പ്രവൃത്തികള്‍, വിഭവ സംഭരണത്തിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള കമ്പനിയുടെ സേവനം രാജ്യാന്തര തലത്തിലും നല്‍കുന്നുണ്ട്.

TAGS :

Next Story