ഡൽഹി മൊഹല്ല ക്ലിനിക് തട്ടിപ്പിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ്
വ്യാജ പരിശോധനകൾ ഉൾപ്പെടെയുള്ള ആരോപണങ്ങൾ സി.ബി.ഐ അന്വേഷിക്കും
ന്യൂഡൽഹി: ഡൽഹിയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളായ മൊഹല്ല ക്ലിനിക് തട്ടിപ്പിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവിറക്കിയത്. വ്യാജ പരിശോധനകൾ ഉൾപ്പെടെയുള്ള ആരോപണങ്ങൾ സി.ബി.ഐ അന്വേഷിക്കും.
ക്ലിനിക്കുകളിലെ ക്രമക്കേടുകൾ സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേന കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.2023ൽ സംസ്ഥാനത്തെ വിജിലൻസും ആരോഗ്യ വകുപ്പും നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
മൊഹല്ല ക്ലിനിക്കുകൾ രോഗികളില്ലാതെ വ്യാജ റേഡിയോളജി, പാത്തോളജി പരിശോധനകൾ നടത്തിയതായി കണ്ടെത്തിയെന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഡോക്ടർമാർ ക്ലിനിക്കിലെത്താതെ ഹാജർ രേഖപ്പെടുത്തുകയും രോഗികളില്ലാതെ ഡയഗ്നോസ്റ്റിക് പരിശോധനകൾ നടത്തിയായും അന്വേഷണത്തിൽ തെളിഞ്ഞെന്നാണ് റിപ്പോർട്ട്. മൊഹല്ല ക്ലിനിക്ക് കേസിലെ സിബിഐ അന്വേഷണത്തെ ഡൽഹി ആരോഗ്യമന്ത്രി സൗരഭ് സ്വാഗതം ചെയ്തു.എന്നാൽ കേന്ദ്ര സർക്കാർ ആരോഗ്യസെക്രട്ടറിയെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
Adjust Story Font
16