Quantcast

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മൂല്യനിര്‍ണയത്തിന് പുതിയ മാര്‍ഗരേഖ

ഒരു അധ്യയന വർഷത്തെ രണ്ടു ടേമുകളായി തിരിച്ച് പരീക്ഷ നടത്താനാണ് തീരുമാനം.

MediaOne Logo

Web Desk

  • Updated:

    2021-07-05 16:27:07.0

Published:

5 July 2021 4:13 PM GMT

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മൂല്യനിര്‍ണയത്തിന് പുതിയ മാര്‍ഗരേഖ
X

2021-22 അധ്യയന വർഷത്തേക്കുള്ള പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ മൂല്യനിർണയത്തിന് സി.ബി.എസ്.ഇ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഒരു അധ്യയന വർഷത്തെ രണ്ടു ടേമുകളായി തിരിച്ച് പരീക്ഷ നടത്താനാണ് തീരുമാനം.

ആദ്യ പരീക്ഷ നവംബർ- ഡിസംബർ മാസങ്ങളിലായും രണ്ടാമത്തേത് മാർച്ച്- ഏപ്രിൽ മാസങ്ങളിലായും നടത്തുമെന്ന് സി.ബി.എസ്.ഇ ബോര്‍ഡ് അറിയിച്ചു. പരീക്ഷകൾക്ക് 90 മിനിട്ടാണ് ദൈർഘ്യം. ചോദ്യപേപ്പർ തയ്യാറാക്കി ബോര്‍ഡ് സ്കൂളുകളിലേക്കയക്കും.

പുറത്തുനിന്നുള്ള നിരീക്ഷകരുടെ മേൽനോട്ടത്തിലാകും പരീക്ഷകൾ. കഴിഞ്ഞ വർഷങ്ങളിൽ കോവിഡിനെ തുടർന്ന് പരീക്ഷകൾ നടത്താനാവാതെ വരികയും മൂല്യനിർണയം പ്രതിസന്ധിയിലാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

TAGS :

Next Story