Quantcast

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 93.12

വിജയശതമാനം കൂടുതൽ തിരുവനന്തപുരം മേഖലയിൽ

MediaOne Logo

Web Desk

  • Updated:

    12 May 2023 1:55 PM

Published:

12 May 2023 9:06 AM

cbse, 10th exam, result
X

ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 93.12 ആണ് വിജയശതമാനം. തിരുവനന്തപുരം മേഖലയിലാണ് വിജയശതമാനം കൂടുതൽ. 99.91. 94.25ശതമാനം പെൺകുട്ടികളും 92.27ശതമാനം ആൺകുട്ടികളും വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 1.28 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പത്താം ക്ലാസ് പരീക്ഷ എഴുതിയ 21 ലക്ഷം വിദ്യാർഥികളിൽ 93.12 ശതമാനം വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയ 16 ലക്ഷം വിദ്യാർഥികളിൽ 87.33 ശതമാനവും ഉപരിപഠനത്തിന് അർഹത നേടി. ഇരു പരീക്ഷകളിലും രാജ്യത്തെ ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖല സ്വന്തമാക്കി. തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ 99.91% ശതമാനം വിദ്യാർത്ഥികളും ഇരു ക്ലാസുകളിലുംം വിജയം കൈവരിച്ചു.

കഴിഞ്ഞവർഷത്തെ പോലെ തന്നെ പരീക്ഷഫലങ്ങളിൽ പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ മികവുപ്പുലർത്തി. അതേസമയം വിദ്യാർഥികൾക്കിടയിലെ അനാവശ്യ മത്സരം ഒഴിവാക്കാൻ ഇത്തവണ ശതമനമനുസരിച്ചുള്ള ഗ്രേഡ് തിരിക്കുന്നില്ലെന്ന് സിബിഎസ്ഇ വ്യക്തമാക്കി. എന്നാൽ വിഷയങ്ങളിൽ ഉയർന്ന മാർക്ക് നേടിയ 0.1 ശതമാനം വിദ്യാർഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.

TAGS :

Next Story