Quantcast

വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടാല്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമനുവദിക്കും: സി.ബി.എസ്.ഇ

നവംബർ 30,ഡിസംബർ 1 തിയതികളിലാണ് 10,12 ക്ലാസ്സുകളിലേക്കുള്ള ആദ്യ ടേം പരീക്ഷകൾ ആരംഭിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-10-20 13:17:59.0

Published:

20 Oct 2021 1:13 PM GMT

CBSE office in Dubai: Relief for non-resident students
X

10,12 ക്ലാസുകളിലെ ആദ്യ ഘട്ട പരീക്ഷകള്‍ക്ക് വിദ്യാർത്ഥികൾക്ക് അനുവദിച്ച പരീക്ഷാ കേന്ദ്രത്തിൽ മാറ്റം വരുത്താമെന്ന് സി.ബി.എസ്.ഇ . വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ച പരീക്ഷാ കേന്ദ്രം അവർ ആവശ്യപ്പെട്ടാൽ മാറ്റി നൽകുമെന്നാണ് സി.ബി. എസ്.ഇ യുടെ പുതിയ ഉത്തരവ്.

'10,11 ക്ലാസ്സുകളിലേക്കുള്ള വിദ്യാർത്ഥികൾക്ക് അവരവരുടെ സ്‌കൂളുകൾ ഉള്ള പ്രദേശങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങൾ ലഭിച്ചിട്ടില്ലെങ്കില്‍ തങ്ങളുടെ സ്‌കൂളുകളിൽ ആവശ്യപ്പെട്ടാൽ പരീക്ഷാ കേന്ദ്രങ്ങൾ സി.ബി. എസ്.ഇ മാറ്റി നൽകും'. സി.ബി. എസ്. ഇ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. എന്നാൽ മാറ്റാനുള്ള കാലാവധി കഴിഞ്ഞ ശേഷം വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാനാവില്ല.

നവംബർ 30,ഡിസംബർ 1 തിയതികളിലാണ് 10,12 ക്ലാസ്സുകളിലേക്കുള്ള ആദ്യ ടേം പരീക്ഷകൾ ആരംഭിക്കുന്നത്. മേജർ വിഷയങ്ങള്‍ക്കുള്ള പരീക്ഷകളാണ് ആ ദിവസങ്ങളിൽ നടക്കുക. മൈനർ വിഷയങ്ങളിലുള്ള പരീക്ഷകൾ നവംബർ 16 നും 17 നും നടക്കും. പരീക്ഷാ നടത്തിപ്പിന്‍റെ എളുപ്പത്തിന് വേണ്ടിയാണ് മേജർ മൈനർ വിഷയങ്ങളായി തിരിച്ച് പരീക്ഷകൾ നടത്തുന്നത്. കണക്ക് , സയൻസ് ,ഇംഗ്ലീഷ് എന്നിവയാണ് മേജർ വിഷയങ്ങൾ.തമിഴ് മലയാളം സംഗീതം തുടങ്ങിയ വിഷയങ്ങളാണ് മൈനർ വിഷയങ്ങൾ

TAGS :

Next Story