സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം: ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലയില്‍
87.33 ആണ് ആകെ വിജയശതമാനം
ഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 87.33 ആണ് വിജയശതമാനം. രാജ്യത്തെ ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരം മേഖലയിലാണ്- 99.9 ശതമാനം.
കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനം കുറവാണ് വിജയം. വിജയിച്ചവരില്‍ പെൺകുട്ടികളാണ് മുന്നിൽ. പെൺകുട്ടികളിൽ 90.68 ശതമാനം പേർ വിജയിച്ചു. 84.67 ശതമാനമാണ് ആണ്‍കുട്ടികളുടെ വിജയം.
അനാരോഗ്യകരമായ മത്സരം ഒഴിവാക്കാൻ സി.ബി.എസ്.ഇ ഒന്നും രണ്ടും മൂന്നും ഡിവിഷൻ നൽകുന്നത് ഇത്തവണ ഒഴിവാക്കി. എന്നാല്‍ വിവിധ വിഷയങ്ങളിൽ ഉയർന്ന മാർക്ക് നേടിയ 0.1 ശതമാനം വിദ്യാർഥികൾക്ക് ബോർഡ് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകും.
cbseresults.nic.in, cbse.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഫലമറിയാം. ഡിജിലോക്കര്‍ (https://results.digilocker.gov.in/) വഴിയും UMANG ആപ്പ് വഴിയും ഫലമറിയാം. പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല.
Summary- The Central Board of Secondary Examination (CBSE) today declared class 12 examination results
Adjust Story Font
16