മാതാപിതാക്കളില്ലാത്ത സമയത്ത് രണ്ടു വയസുകാരനെ തൂക്കിയെറിഞ്ഞ് വീട്ടുജോലിക്കാരിയുടെ ക്രൂരത; യുവതി അറസ്റ്റില്‍
മധ്യപ്രദേശ്: മാതാപിതാക്കള്‍ ജോലിക്ക് സമയത്ത് രണ്ടു വയസുകാരനെ ക്രൂരമായി മര്‍ദിച്ച വീട്ടുജോലിക്കാരി അറസ്റ്റില്‍. രജനി ചൗധരി എന്ന യുവതിയാണ് അറസ്റ്റിലായത് മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം.
കുറച്ചു ദിവസങ്ങളായി കുട്ടി മിണ്ടാതെയും കളിക്കാതെയും ഇരിക്കുന്നത് ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ ഡോക്ടറെ കാണിച്ചപ്പോഴാണ് സംഭവത്തിന്‍റെ സത്യാവസ്ഥ മനസിലാകുന്നത്. കുട്ടിയുടെ ആന്തരികാവയവങ്ങൾ വീർക്കുന്നതായും പീഡിപ്പിക്കപ്പെട്ടതായി സംശയിക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി. എന്താണ് കുഴപ്പമെന്ന് മനസിലാക്കാൻ കഴിയാതെ വന്നതോടെ വീട്ടില്‍ സിസി ടിവി ക്യാമറ സ്ഥാപിക്കാൻ രക്ഷിതാക്കൾ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. വീട്ടുജോലിക്കാരി തങ്ങളുടെ കുഞ്ഞിനെ ഉപദ്രവിക്കുന്നതാണ് ദൃശ്യങ്ങളില്‍ കണ്ടത്.
മാസം 5,000 രൂപ ശമ്പളത്തിലാണ് രജിനി ചൗധരി ഇവിടെ ജോലി ചെയ്യുന്നത്. ഭക്ഷണമടക്കമുള്ള സൗകര്യങ്ങള്‍ കുട്ടിയുടെ കുടുംബം ഇവര്‍ക്ക് നല്‍കുന്നുണ്ട്. രക്ഷിതാക്കള്‍ ജോലിക്ക് പോയാല്‍ കുട്ടിയെ നോക്കുന്നത് രജിനിയാണ്. എന്നാല്‍ ഇവര്‍ കുട്ടിയോട് ചെയ്ത ക്രൂരത വീട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. രജിനി കുട്ടിയെ മർദിക്കുന്നതും മുടിയിൽ പിടിച്ച് വലിച്ചെറിയുന്നതും വീഡിയോയിൽ കാണാം. വീട്ടുകാരുടെ പരാതിപ്രകാരം പൊലീസ് രജിനിക്കെതിരെ കേസെടുത്തു അറസ്റ്റ് ചെയ്തിട്ടുണ്ട്.
Adjust Story Font
16