താൽക്കാലിക ആശ്വാസം; കേരളത്തിന് 1404.50 കോടി രൂപ അനുവദിച്ച് കേന്ദ്രം
ഉത്സവകാല അധിക നികുതി വിഹിതമായാണ് പണം അനുവദിച്ചത്
ന്യൂഡൽഹി: കേരളത്തിന് 1404.50 കോടി രൂപ അനുവദിച്ച് കേന്ദ്രം. ഉത്സവകാല അധികനികുതി വിഹിതമായാണ് പണം അനുവദിച്ചത്. 28 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 72,961.21 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കേരളത്തിന് താൽക്കാലിക ആശ്വാസമാണ് കേന്ദ്രത്തിന്റെ നികുതി വിഹിതം. പുതുവർഷവും ഉത്സവ സീസണും കണക്കിലെടുത്ത് പ്രതിമാസ നികുതി വിഹിതം ഡിസംബർ 11ന് നൽകിയിരുന്നു. ഇതിന്റെ അധിക ഗഡു ആയിട്ടാണിപ്പോൾ പണം അനുവദിച്ചിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനും സാമൂഹ്യ ക്ഷേമ പദ്ധതികൾക്കുമായിട്ടാണ് തുക. സാമൂഹ്യ പെൻഷന് ഉൾപ്പടെ കേരളത്തിൽ വലിയ രീതിയിൽ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ധനസഹായം.
ഉത്തർപ്രദേശിനാണ് ഏറ്റവുമധികം വിഹിതം ലഭിച്ചിരിക്കുന്നത്. 13000 കോടി രൂപയാണ് ഉത്തർപ്രദേശിന് കേന്ദ്രവിഹിതം.
Next Story
Adjust Story Font
16