വാക്സിൻ എടുത്തവർക്ക് യാത്രകൾക്ക് ഇളവ് നൽകാമെന്ന് കേന്ദ്രം
ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇതര സംസ്ഥാനക്കാരെ പ്രവേശിക്കാൻ അനുവദിക്കൂ എന്നാണ് പല സംസ്ഥാനങ്ങളുടെയും നിലപാട്. വാക്സിൻ എടുത്തവരും പണം മുടക്കി ആർ.ടി.പി.ആർ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് യാത്രകൾക്ക് ഇളവ് നൽകാമെന്ന് കേന്ദ്രസർക്കാർ. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കാണ് ഇളവ് നൽകാൻ നിർദേശം. വാക്സിൻ സ്വീകരിച്ചവരോട് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റിന് നിർബന്ധിക്കരുതെന്നും സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചു.
ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇതര സംസ്ഥാനക്കാരെ പ്രവേശിക്കാൻ അനുവദിക്കൂ എന്നാണ് പല സംസ്ഥാനങ്ങളുടെയും നിലപാട്. വാക്സിൻ എടുത്തവരും പണം മുടക്കി ആർ.ടി.പി.ആർ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. വാക്സിൻ എടുത്തിട്ടും നിയന്ത്രണങ്ങളിൽ ഇളവ് നൽകാത്തതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
Next Story
Adjust Story Font
16