മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ ഒരു നിയമം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം; തീരുമാനം നാളെ
താങ്ങുവില സംബന്ധിച്ച് ഉടൻ തീരുമാനം വേണമെന്നും കർഷകസംഘടനകൾ ആവശ്യപ്പെട്ടിരുന്നു. താങ്ങുവിലയ്ക്കായി മാർഗ്ഗ നിർദേശം കൊണ്ടുവരുമെന്നാണ് സൂചന.
വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ ഒരു നിയമം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര സർക്കാർ. നാളത്തെ മന്ത്രിസഭാ യോഗത്തിൽ കരട് ബില്ലിന് അംഗീകാരം നൽകിയേക്കും. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ തന്നെ ഇത് അവതരിപ്പിച്ച് അംഗീകാരം നേടാനാണ് സർക്കാർ തീരുമാനം.
താങ്ങുവില സംബന്ധിച്ച് പരിഹാരം കാണാനും കൃഷി മന്ത്രാലയം നടപടി തുടങ്ങിയിട്ടുണ്ട്. താങ്ങുവില സംബന്ധിച്ച് ഉടൻ തീരുമാനം വേണമെന്നും കർഷകസംഘടനകൾ ആവശ്യപ്പെട്ടിരുന്നു. താങ്ങുവിലയ്ക്കായി മാർഗ്ഗ നിർദേശം കൊണ്ടുവരുമെന്നാണ് സൂചന.
മരണപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകുക, കർഷക സമരത്തിന്റെ പേരിലുള്ള കേസുകൾ പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളും സംയുക്ത കിസാൻ മോർച്ച ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും ഉണ്ടാവില്ലെന്നാണ് സൂചന.
Next Story
Adjust Story Font
16