12 പുതിയ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; കേരളത്തിലും ഒരെണ്ണം
ലക്ഷ്യം 10 ലക്ഷം തൊഴിലവസരങ്ങൾ
ന്യൂഡൽഹി: പുതിയ വ്യവസായിക മേഖലകളുമായി കേന്ദ്രസർക്കാർ. ഇതിനായി 28,602 കോടി രൂപ വ്യവസായ മേഖലകളിൽ നിക്ഷേപിക്കും. 10 ലക്ഷം തൊഴിലവസരങ്ങൾ ലക്ഷ്യമിട്ടാണ് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റികൾ സ്ഥാപിക്കുന്നത്. റബർ അധിഷ്ഠിത വ്യവസായത്തിന് മുൻതൂക്കം നൽകും.
12 ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. കേരളത്തിൽ പാലക്കാട്ടും പുതിയ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി സ്ഥാപിക്കും. ഇതിനായി 3806 കോടി കേന്ദ്രം മുതൽ മുടക്കും.
51,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വ്യവസായ മേഖലയ്ക്കുള്ള ഭൂമി ഏറ്റെടുക്കലും അടിസ്ഥാന സൗകര്യമൊരുക്കലും സംസ്ഥാനത്തിന്റെ ചുമതലയാണ്.
Next Story
Adjust Story Font
16