പോപുലർ ഫ്രണ്ട് നിരോധന ശേഷം കടുത്ത നടപടികൾ സ്വീകരിക്കാൻ ഒരുങ്ങി കേന്ദ്രം
പോപുലർ ഫണ്ട് നേതാക്കൾക്ക് സമ്പൂർണ യാത്രാ നിരോധനം ഉണ്ടാകും.
ന്യൂഡൽഹി: പോപുലർ ഫ്രണ്ട് നിരോധത്തിന് ശേഷം കടുത്ത നടപടികൾ സ്വീകരിക്കാൻ ഒരുങ്ങി ഒരുങ്ങി കേന്ദ്ര സർക്കാർ. സംഘടനയുടെ പ്രധാന അംഗങ്ങളെ അറസ്റ്റ് ചെയ്യുമെന്നും ഓഫീസുകൾ പൂർണമായും അടച്ചിടുമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാലകൃഷ്ണപിള്ളയെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്‌തു.
പോപുലർ ഫണ്ട് നേതാക്കൾക്ക് സമ്പൂർണ യാത്രാ നിരോധനം ഉണ്ടാകും. പി.എഫ്.ഐയുമായി ബന്ധമുള്ള സംസ്ഥാനങ്ങളിലെ എല്ലാം ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുമെന്നും കേന്ദ്ര ഏജൻസികൾ അന്വേഷണം തുടരുമെന്നും ഗോപാലകൃഷ്ണപിള്ള അറിയിച്ചു. പി.എഫ്.ഐയെ നിരോധിച്ച ശേഷം സംസ്ഥാനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ കേന്ദ്രം അറിയിച്ചിരുന്നു.
പോപുലർ ഫണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകൾ സീൽ വയ്ക്കുന്ന നടപടികൾ തുടരും. അതേസമയം നിരോധനത്തിന് ശേഷം രാജ്യത്ത് ഒരിടത്തും അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എൻ.ഐ.എയും ഇ ഡിയും സംസ്ഥാന പൊലീസും അറസ്റ്റ് ചെയ്ത നേതാക്കളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്.
ഇതിനിടെ, പോപുലർ ഫ്രണ്ടിന്റേയും അനുബന്ധ സംഘടനകളുടേയും മംഗളുരുവിലെ 12 ഓഫീസുകള്‍ പൊലീസ് സീല്‍ ചെയ്തു. മറ്റു ഓഫീസുകൾ സീൽ ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഓഫീസുകൾ സീൽ ചെയ്യുന്നത് സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് ലഭിച്ചതോടെയാണ് പൊലീസ് നടപടി ആരംഭിച്ചത്.
പോപുലര്‍ ഫ്രണ്ടിൻ്റെ 10 ഓഫീസുകളും കാമ്പസ് ഫ്രണ്ടിൻ്റെ ഒരു ഓഫീസും മറ്റൊരു ഓഫീസുമാണ് പൊലീസ് സീൽ ചെയ്തത്. അതേസമയം, ഇന്നലെ അറസ്റ്റിലായ പി.എഫ്.ഐ ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ ഇന്ന് കൊച്ചി എൻ.ഐ.എ കോടതിയിൽ ഹാജരാക്കും.
Adjust Story Font
16