Quantcast

അസമിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്, അതീവ ഗുരുതര സാഹചര്യമെന്ന് കേന്ദ്ര ജല കമ്മീഷൻ

അസമില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പത് ആയി

MediaOne Logo

ijas

  • Updated:

    2022-05-19 05:06:09.0

Published:

19 May 2022 4:46 AM GMT

അസമിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്, അതീവ ഗുരുതര സാഹചര്യമെന്ന് കേന്ദ്ര ജല കമ്മീഷൻ
X

ദിസ്പൂര്‍: അസമിൽ വീണ്ടും പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മീഷൻ. ബരാക് ഉൾപ്പെടെ ആറ് നദികൾ കരകവിഞ്ഞു. നദികളിലെ ജലനിരപ്പ് അപകടനിലയേക്കാള്‍ മുകളിലാണ്. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണെന്ന് കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നല്‍കി.

ഇതിനിടെ അസമില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പത് ആയി. 6.6 ലക്ഷം ആളുകള്‍ക്ക് പ്രളയത്തില്‍ നാശനഷ്ടമുണ്ടായി. മണ്‍സൂണിന് മുന്നോടിയായുള്ള മഴയെ തുടര്‍ന്നാണ് സംസ്ഥാനത്ത് വെള്ളപ്പൊക്കമുണ്ടായത്. സംസ്ഥാനത്ത് 48,000 ആളുകളെയാണ് 248 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുന്നത്. ഹോജായ്, കച്ചര്‍ എന്നീ ജില്ലകളെയാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. കരസേന, പാരാ മിലിറ്ററി സേന, എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് എന്നിവര്‍ സംസ്ഥാനത്ത് പ്രളയ ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

Central Water Commission warns of another flood alert in Assam

TAGS :

Next Story