ബൂസ്റ്റർ ഡോസ് നൽകണമെന്ന തന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു- രാഹുൽഗാന്ധി
ബൂസ്റ്റർ ഡോസ് എന്നാണ് നൽകുകയെന്ന് മൂന്ന് ദിവസം മുമ്പ് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു
രാജ്യത്ത് കോവിഡ് -19 വാക്‌സിനുകളുടെ ബൂസ്റ്റർ ഡോസുകൾ പുറത്തിറക്കാനുള്ള തന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും കോവിഡ് -19 വാക്‌സിൻ ബൂസ്റ്റർ ഡോസ് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 22 ന് ട്വീറ്റിൽ രാഹുൽ ഗാന്ധി രാജ്യത്ത് ബൂസ്റ്റർ ഡോസുകൾ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
'നമ്മുടെ ജനസംഖ്യയിൽ ഭൂരിഭാഗവും ഇപ്പോഴും വാക്‌സിനേഷൻ എടുത്തിട്ടില്ല. കേന്ദ്രസർക്കാർ എപ്പോഴാണ് ബൂസ്റ്റർ ഷോട്ടുകൾ ആരംഭിക്കുന്നത്?' രാഹുൽ ഗാന്ധി അന്ന് ട്വീറ്റിൽ പറഞ്ഞിരുന്നു. ഈ ട്വീറ്റും രാഹുൽ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
केंद्र सरकार ने बूस्टर डोज़ का मेरा सुझाव मान लिया है- ये एक सही क़दम है। देश के जन-जन तक वैक्सीन व बूस्टर की सुरक्षा पहुँचानी होगी।#BoosterJab #VaccinateIndia https://t.co/wUW7eYhEme
— Rahul Gandhi (@RahulGandhi) December 26, 2021
Adjust Story Font
16