തെരഞ്ഞെടുപ്പില്‍ കണ്ണ്; പെട്രോളിനും ഡീസലിനും പത്തു രൂപ വരെ കുറച്ചേക്കും
ഏപ്രില്‍-മെയ് മാസങ്ങളിലാണ് പൊതു തെരഞ്ഞെടുപ്പ്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ട് പെട്രോൾ-ഡീസൽ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ നീക്കം. പത്തു രൂപ വരെ കുറച്ചേക്കുമെന്നാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി കാത്തു കിടക്കുകയാണെന്ന് ന്യൂസ് 18 റിപ്പോർട്ടു ചെയ്തു. ഏപ്രില്‍-മെയ് മാസങ്ങളിലാണ് പൊതു തെരഞ്ഞെടുപ്പ്
അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും ഇന്ധനവില കുറയ്ക്കാൻ കേന്ദ്രസർക്കാർ തയ്യാറായിരുന്നില്ല. മൂന്നു മാസമായി ക്രൂഡ് ഓയിൽ ബാരൽ ഒന്നിന്റെ വില 70-80 ഡോളറാണ്. ക്രൂഡ് ഓയിൽ വില കുറഞ്ഞത് എണ്ണക്കമ്പനികളുടെ നഷ്ടം കുറയ്ക്കാൻ ഇടയായിട്ടുണ്ട്.
കഴിഞ്ഞ വർഷം മെയിലാണ് ഇതിന് മുമ്പ് പെട്രോൾ-ഡീസൽ വിലയിൽ കുറവു വരുത്തിയത്. അന്ന് പെട്രോളിന്റെ എക്‌സൈസ് നികുതിയിൽ എട്ടു രൂപയും ഡീസൽ നികുതിയിൽ ആറ് രൂപയുമാണ് കുറച്ചത്. വില കുറയ്ക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ എന്നിവയുടെ ഓഹരിയിൽ ഇടിവു രേഖപ്പെടുത്തി.
Adjust Story Font
16