Quantcast

പൊതുപരീക്ഷയില്‍ ക്രമക്കേട് നടത്തിയാല്‍ ഒരു കോടി രൂപ പിഴയും 10 വർഷം തടവും; നിയമം വിജ്ഞാപനം ചെയ്തു

പൊതു പരീക്ഷകളിലും പൊതു പ്രവേശന പരീക്ഷകളിലും ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും തടയുകയാണ് ലക്ഷ്യം

MediaOne Logo

Web Desk

  • Updated:

    2024-06-22 03:53:37.0

Published:

22 Jun 2024 3:52 AM GMT

NEET- NETrow,antipaper leak law ,Rs 1 crore fine, jail up to 10 years for offenders,Centre notifies anti-paper leak law,2024 UGC-NET,പരീക്ഷാക്രമക്കേട്,യു.ജി.സി നെറ്റ് പരീക്ഷ,നീറ്റ് പരീക്ഷാക്രമക്കേട്,
X

ന്യൂഡല്‍ഹി: പൊതു പരീക്ഷ ക്രമക്കേടുകൾ തടയൽ നിയമം കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. പൊതു പരീക്ഷകളിലും പൊതു പ്രവേശന പരീക്ഷകളിലും ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും തടയുകയാണ് ലക്ഷ്യം. നീറ്റ്, നെറ്റ് പരീക്ഷ ക്രമക്കേടുകൾക്കിടെയാണ് നിയമം വിജ്ഞാപനം ചെയ്തത്. നിയമ ലംഘകർക്ക് പത്ത് വർഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. ഇന്നലെ രാത്രിയോടാണ് നിയമം വിജ്ഞാപനം ചെയ്ത് പുറത്തിറങ്ങിയത്.

അതിനിടെ ബിഹാർ ടീച്ചർ എലിജിബിലിറ്റി പരീക്ഷ മാറ്റിവച്ചു. ജൂൺ 26 മുതൽ 28 വരെ നടക്കേണ്ട പരീക്ഷയായിരുന്നു.ഒഴിവാക്കാനാകാത്ത കാരണങ്ങളാലാണ് പരീക്ഷ മാറ്റിയതെന്നാണ് ബിഹാർ സർക്കാരിന്റെ വിശദീകരണം.



TAGS :

Next Story