Quantcast

മൂന്നാം കോവിഡ് തരംഗത്തെ നേരിടാൻ 23000 കോടിയുടെ പാക്കേജ് തയ്യാറാക്കാന്‍ ധാരണ

രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി കേരളത്തിലെയും മഹാരാഷ്ട്രയിലേയും കോവിഡ് വ്യാപനത്തിൽ ആശങ്ക രേഖപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    9 July 2021 1:22 AM GMT

മൂന്നാം കോവിഡ് തരംഗത്തെ നേരിടാൻ 23000 കോടിയുടെ പാക്കേജ് തയ്യാറാക്കാന്‍ ധാരണ
X

മൂന്നാം കോവിഡ് തരംഗത്തെ നേരിടാൻ 23000 കോടി രൂപയുടെ അടിയന്തര ചികിത്സാ പാക്കേജ് തയ്യാറാക്കാന്‍ കേന്ദ്രമന്ത്രിസഭായോഗത്തിൽ ധാരണ.

രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി കേരളത്തിലെയും മഹാരാഷ്ട്രയിലേയും കോവിഡ് വ്യാപനത്തിൽ ആശങ്ക രേഖപ്പെടുത്തി.ഒരു ലക്ഷം കോടി രൂപ കർഷകർക്ക് എ.പി.എം.സി വഴി നൽകാനും മന്ത്രി സഭ യോഗം തീരുമാനിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും കർഷകരുമായി ചർച്ചക്ക് തയ്യാറാണെന്നും കേന്ദ്രമന്ത്രി നരേന്ദ്ര സിങ്ങ് തോമർ അറിയിച്ചു.

കോവിഡ് മൂന്നാം തരംഗം നേരിടാനുള്ള മുന്നൊരുക്കങ്ങളും സാമ്പത്തിക പ്രതിസന്ധിയുമാണ് പുനസംഘടനക്ക് ശേഷം നടന്ന ആദ്യമന്ത്രിസഭാ യോഗത്തിൽ പ്രധാനമായും ചർച്ചയായത്. മൂന്നാം തരംഗം മുന്നിൽ കണ്ട് 23,000 കോടി രൂപയുടെ അടിയന്തര ചികിത്സ പാക്കേജ് രൂപീകരിക്കാൻ മന്ത്രി സഭാ യോഗത്തിൽ ധാരണയായി .

ചികിത്സ ഫണ്ട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി വിനിയോഗിക്കും. 20000 പുതിയ ഐ സി യു കിടക്കകൾ ,736 ജില്ലകളിൽ പീഡിയാട്രിക് കെയർ യൂണിറ്റ് എന്നിവ സ്ഥാപിക്കും. ഒരു ലക്ഷം കോടി രൂപ കർഷകർക്ക് എ പി എം സി വഴി നൽകാനും മന്ത്രി സഭായോഗത്തിൽ തീരുമാനമായി. എന്നാൽ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നും കർഷകരുമായി ചർച്ച ആകാമെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമർ പ്രതികരിച്ചു. നാളികേര ബോർഡ് പുനസംഘടിപ്പിക്കും. അധ്യക്ഷ സ്ഥാനത്ത് കർഷക സമൂഹത്തിൽ നിന്നുള്ള ആളെ പരിഗണിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

TAGS :

Next Story