Quantcast

'ഹോട്ടലുകളിലെ അധിക സർവീസ് ഈടാക്കുന്നത് നിയമവിരുദ്ധം'; നി​യ​മ​നി​ർ​മാ​ണ​ത്തി​നൊരു​ങ്ങി കേ​ന്ദ്രം

2017ൽ ​ മാ​ർ​ഗ​നി​ർ​ദേ​ശം പുറത്തിറക്കിയെങ്കിലും ഹോട്ടല്‍ ഉടമകള്‍ നടപ്പാക്കിയിരുന്നില്ല

MediaOne Logo

Web Desk

  • Published:

    3 Jun 2022 3:51 AM GMT

ഹോട്ടലുകളിലെ  അധിക സർവീസ് ഈടാക്കുന്നത് നിയമവിരുദ്ധം; നി​യ​മ​നി​ർ​മാ​ണ​ത്തി​നൊരു​ങ്ങി കേ​ന്ദ്രം
X

​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഹോട്ടലുകളും റെസ്റ്ററന്റുകളും ഉ​പ​യോ​ക്താ​ക്ക​ളി​ൽ​നി​ന്ന് അ​ധി​ക സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത് ത​ട​യാ​ൻ നി​യ​മ​നി​ർ​മാ​ണ​ത്തി​ന് ഒ​രു​ങ്ങി കേ​ന്ദ്ര​സ​ർ​ക്കാ​ർ. സർവീസ് ചാർജുകൾ നിയമവിരുദ്ധമാണെന്ന് കേന്ദ്രം. സർവീസ് ചാർജുകൾ ഈടാക്കുന്നത് ഉടൻ അവസാനിപ്പിക്കാൻ നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു.

നാ​ഷ​ണ​ൽ റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​തി​ന് നി​യ​മ​നി​ർ​മാ​ണം നടത്താന്‍ കേ​ന്ദ്ര ഉ​പ​ഭോ​ക്തൃ കാ​ര്യ വ​കു​പ്പ് സെ​ക്ര​ട്ട​റി രോ​ഹി​ത് കു​മാ​ർ സിം​ഗി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കഴിഞ്ഞദിവസം യോ​ഗം ചേ​ർ​ന്നിരുന്നു. യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു രോ​ഹി​ത് കു​മാ​ർ സിം​ഗ്. സേവന നി​ര​ക്ക് ന​ൽ​കാ​ൻ റെസ്റ്ററ​ന്‍റു​ക​ൾ​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ളെ നി​ർ​ബ​ന്ധി​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ സ​ർ​വീ​സ് ചാ​ർ​ജി​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ റസ്റ്ററന്റു​ക​ൾ മെ​നു കാ​ർ​ഡു​ക​ളി​ൽ ന​ൽ​കാ​റു​ണ്ടെ​ന്നും ഇ​ത് മ​ന​സി​ലാ​ക്കി​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ ഹോ​ട്ട​ലു​ക​ളി​ൽ ക​യ​റാ​റു​ള​ള​ത് എ​ന്നു​മാ​യി​രു​ന്നു റ​സ്റ്റ​റ​ന്‍റ് സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ക​ര​ണം. ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പ് 2017ൽ ​പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് സേ​വ​ന നി​ര​ക്ക് ന​ൽ​കാ​ൻ ഉ​പ​ഭോ​ക്താ​വി​നെ നി​ർ​ബ​ന്ധി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ട്.​ ഒരു ഉപഭോക്താവ് റെസ്റ്ററന്റിലേക്ക് പ്രവേശിക്കുന്നത് സേവന നിരക്ക് നൽകാനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്നും ഈ മാർഗ്ഗനിർദ്ദേശത്തിലുണ്ട്.

TAGS :

Next Story