മുന്‍ രാജ്യസഭാ എം.പി ചന്ദന്‍ മിത്ര അന്തരിച്ചു
മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ വരവോടെ പാര്‍ട്ടിയില്‍ അദ്ദേഹം മാറ്റിനിര്‍ത്തപ്പെട്ടു. 2018ല്‍ ബി.ജെ.പി വിട്ട അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.
മുന്‍ രാജ്യസഭാ എം.പിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായിരുന്ന ചന്ദന്‍ മിത്ര അന്തരിച്ചു. 2003 മുതല്‍ 2009 വരെ രാജ്യസഭയിലെ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു മിത്ര. 2010ല്‍ അദ്ദേഹം ബി.ജെ.പി പ്രതിനിധിയായി മധ്യപ്രദേശില്‍ നിന്ന് വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ അടുത്ത സഹായിയാരുന്നു അദ്ദേഹം.
മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ വരവോടെ പാര്‍ട്ടിയില്‍ അദ്ദേഹം മാറ്റിനിര്‍ത്തപ്പെട്ടു. 2018ല്‍ ബി.ജെ.പി വിട്ട അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ മിത്ര ദി പയനീര്‍ പത്രത്തിന്റെ എഡിറ്ററും മാനേജിങ് ഡയരക്ടറുമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന ബി.ജെ.പി നേതാവ് രാം മാധവ് തുടങ്ങിയവര്‍ മിത്രയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
Shri Chandan Mitra Ji will be remembered for his intellect and insights. He distinguished himself in the world of media as well as politics. Anguished by his demise. Condolences to his family and admirers. Om Shanti.
— Narendra Modi (@narendramodi) September 2, 2021
Very sorry to hear abt d demise of former MP n senior journalist Sh Chandan Mitra. He was a good friend. Served on d India Foundation Board for many years until his health forced him to withdraw from public activism. Condolences to @kushanmitra n other near and dear. On Shantih pic.twitter.com/dHvHNjrgt8
— Ram Madhav (@rammadhav_rss) September 2, 2021
Adjust Story Font
16