ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പ്; ബാലറ്റ് പേപ്പറുകളിൽ പ്രിസൈഡിങ് ഓഫീസർ കൃത്രിമം നടത്തിയെന്ന് കോടതി
പ്രിസൈഡിങ് ഓഫീസർ കുറ്റവാളിയെ പോലെ കാമറയിൽ നോക്കിയെന്നും കോടതി നിരീക്ഷിച്ചു
ചണ്ഡീഗഡ്: മേയർ തെരഞ്ഞെടുപ്പിൽ പ്രിസൈഡിങ് ഓഫീസർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സുപ്രിംകോടതി. പ്രിസൈഡിങ് ഓഫീസർ കുറ്റവാളിയെ പോലെ കാമറയിൽ നോക്കിയെന്നും ബാലറ്റ് പേപ്പറുകളിൽ പ്രിസൈഡിങ് ഓഫീസർ കൃത്രിമം നടത്തിയെന്നുമായിരുന്നു കോടതിയുടെ വിമർശനം. തെരഞ്ഞെടുപ്പ് ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ വിമർശനം.
എല്ലാ കക്ഷികൾക്കും സുപ്രിംകോടതി നോട്ടീസ് അയച്ചു. കോൺഗ്രസ് ആം ആദ്മി പാർട്ടി സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും ബാലറ്റ് പേപ്പറിൽ പ്രിസൈഡിങ് ഓഫീസർ കൃത്രിമം നടത്തിയെന്നാണ് ആരോപണം.
ആം ആദ്മി പാർട്ടിയുടെ ഹരജിയിലാണ് സുപ്രിംകോടതി നിരീക്ഷണം. ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇന്ന് അഞ്ച് മണിക്ക് മുൻപ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ പക്കലേക്ക് മാറ്റാനും കോടതി നിർദേശിച്ചു. തിങ്കളാഴ്ച ഹരജി വീണ്ടും പരിഗണിക്കും.
Adjust Story Font
16