ചണ്ഡിഗഢില്‍ 'ഇന്‍ഡ്യ' പരീക്ഷണം; കോണ്‍ഗ്രസും എ.എ.പിയും ഒന്നിച്ച്, മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്
35 അംഗ ചണ്ഡിഗഢ് മുനിസിപ്പൽ കോർപറേഷനിൽ ബി.ജെ.പിക്ക് 14 കൗൺസിലർമാരാണുള്ളത്. എ.എ.പിക്ക് 13ഉം കോൺഗ്രസിന് ഏഴും കൗൺസിലർമാരും

ചണ്ഡിഗഢ്: നഗരസഭാ മേയർ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ആം ആദ്മി പാർട്ടിയും കോൺഗ്രസും ഒരുമിച്ചാണ് മത്സരിക്കുന്നത്. എ.എ.പി നേതാവ് കുൽദീപ് കുമാർ ടിറ്റയാണ് മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
കോൺഗ്രസ് നോമിനികളായ ഗുർപ്രീത് സിങ് ഗാബിയും നിർമലാ ദേവിയും സീനിയർ ഡെപ്യൂട്ടി മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്ക് മത്സരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച് കോൺഗ്രസും എ.എ.പിയും തമ്മിൽ ചർച്ചകൾ നടത്തുന്നതിനിടയിലാണ് ഇരു പാർട്ടികളും മേയർ തെരഞ്ഞെടുപ്പിൽ ഒരുമിച്ചുമത്സരിക്കുന്നത്.
35 അംഗ ചണ്ഡിഗഢ് മുനിസിപ്പൽ കോർപറേഷനിൽ ബി.ജെ.പിക്ക് 14 കൗൺസിലർമാരാണുള്ളത്. എ.എ.പിക്ക് 13ഉം കോൺഗ്രസിന് ഏഴും കൗൺസിലർമാരും. ശിരോമണി അകാലിദളിന് ഒരു കൗൺസിലറുമുണ്ട്.
Summary: Chandigarh mayoral election will be held today in which Aam Aadmi Party and Congress are contesting together
Adjust Story Font
16