Quantcast

ചന്ദ്രനരികെ ചന്ദ്രയാൻ; ആദ്യ ഭ്രമണപഥം താഴ്ത്തൽ വിജയകരം

നിലവിൽ 164 മുതൽ 18,074 വരെയുള്ള ഭ്രമണപാതയിലൂടെയാണ് പേടകത്തിന്റെ സഞ്ചാരം

MediaOne Logo

Web Desk

  • Updated:

    2023-08-06 18:40:36.0

Published:

6 Aug 2023 6:31 PM GMT

Chandrayaan 3; First orbital descent successful
X

ചന്ദ്രയാൻ മൂന്നിന്റെ ചാന്ദ്രഭ്രമണപഥം താഴ്ത്തൽ വിജയകരം. പ്രക്രിയ വിജയിച്ചതായി ഐഎസ്ആർഒ അറിയിച്ചു. നിലവിൽ 164 മുതൽ 18,074 വരെയുള്ള ഭ്രമണപാതയിലൂടെയാണ് പേടകത്തിന്റെ സഞ്ചാരം.

പ്രൊപ്പൽഷൻ മോഡ്യൂളിലെ ലാം എൻജിൻ ജ്വലിപ്പിച്ചാണ് പേടകത്തിന്റെ ചാന്ദ്ര ഭ്രമണപഥം താഴ്ത്തിയത്. പേടകം പകർത്തിയ ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങൾ ഐഎസ്ആർഒ നേരത്തേ പുറത്തുവിട്ടിരുന്നു. ചാന്ദ്രഭ്രമണ പഥത്തിലേക്ക് പേടത്തെ വിന്യസിക്കുമ്പോൾ എടുത്ത ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്..




TAGS :

Next Story