ചന്ദ്രനോട് വീണ്ടുമടുത്ത് ചന്ദ്രയാൻ; ഭ്രമണപഥം താഴ്ത്തല്‍ ഇന്ന്
മൂന്ന് ദിവസങ്ങൾക്ക് ശേഷം പ്രൊപ്പൽഷൽ മോഡ്യൂളിൽ നിന്ന്, വേർപെട്ട് ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് യാത്ര തിരിക്കും
ബെംഗളൂരു: ചന്ദ്രനോട് വീണ്ടുമടുത്ത് ചന്ദ്രയാൻ മൂന്ന്. നിലവിൽ ചന്ദ്രനോട് അടുത്ത ഭ്രമണപാത 150 കിലോമീറ്ററും അകലെയുള്ളത് 177 കിലോമീറ്ററും ആണ്. മൂന്ന് ദിവസങ്ങൾക്ക് ശേഷം പ്രൊപ്പൽഷൽ മോഡ്യൂളിൽ നിന്ന്, വേർപെട്ട് ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് യാത്ര തിരിക്കും.
ജൂലൈ 14നായിരുന്നു ചന്ദ്രയാൻ 3ന്റെ വിക്ഷേപണം. ആഗസ്ത് ഒന്നിനാണ് ഭൂമിയുടെ ഭ്രമണപഥം വിട്ട് പേടകം ചന്ദ്രന്‍റെ ഏറ്റവും പുറത്തുള്ള ട്രാൻസ് ലൂണാർ പഥത്തിലേക്ക് പ്രവേശിച്ചത്. ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ച് ശേഷം, ആഗസ്ത് 17-നാണ് പേടകത്തിൽ നിന്ന് ലാൻഡറിനെ വേർപെടുത്തുക. പിന്നീട്, ലാൻഡർ സ്വയം മുന്നോട്ട് കുതിക്കും. എല്ലാ പ്രക്രിയകളും പൂർത്തിയാക്കുന്നതോടെ ആഗസ്ത് 23-ന് വൈകിട്ടോടെ ചന്ദ്രന്‍റെ മണ്ണിൽ ചാന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്നാണ് കരുതുന്നത്.ചന്ദ്രനിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാനായാൽ അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ചന്ദ്രനിൽ പേടകമിറക്കുന്ന രാജ്യമായി ഇന്ത്യ മാറും.
ls
Adjust Story Font
16