പ്രതീക്ഷകള്‍ വാനോളം, ചന്ദ്രനെ തൊടാന്‍ ഇന്ത്യ; ചന്ദ്രയാൻ-3 വിക്ഷേപണം വിജയകരം
നേരത്തെ നിശ്ചയിച്ചതു പ്രകാരം 2.35ഓടെ തന്നെ ചന്ദ്രയാൻ-3 വഹിച്ചുള്ള എൽ.വി.എം 3-എം റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്ന് കുതിച്ചുയർന്നു
ശ്രീഹരിക്കോട്ട: ബഹിരാകാശത്ത് പുതുചരിത്രം കുറിക്കാൻ ഇന്ത്യ. രാജ്യത്തിന്റെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 വിക്ഷേപണം വിജയകരം. നേരത്തെ നിശ്ചയിച്ചതു പ്രകാരം 2.35ഓടെ തന്നെ ചന്ദ്രയാനുമായി എൽ.വി.എം 3-എം റോക്കറ്റ് ശ്രീഹരിക്കോട്ടയിൽനിന്ന് കുതിച്ചുയർന്നു.
പേടകം ചന്ദ്രനിലെത്താൻ ഇനിയും ഒരു മാസമെടുക്കും. തടസങ്ങളൊന്നുമുണ്ടായില്ലെങ്കിൽ ആഗസ്റ്റ് 24ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനു സമീപം ചന്ദ്രയാൻ ലാൻഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ദൗത്യം പൂർണമായി വിജയം കണ്ടാൽ ചന്ദ്രനിൽ സുരക്ഷിതമായി സ്വന്തം പേടകമെത്തിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
ചന്ദ്രയാൻ രണ്ടിൽ നിന്ന് പാഠങ്ങൾ പഠിച്ച് നിരവധി മാറ്റങ്ങൾ ചന്ദ്രയാൻ മൂന്നിൽ വരുത്തിയിട്ടുണ്ട്. പ്രധാന ഘടകമായ ലാൻഡറിന്റെ കാലുകൾ ബലപ്പെടുത്തി. ഓർബിറ്ററിനു പകരം പ്രൊപ്പൽഷൻ മോഡ്യൂൾ ആണ് ലാൻഡറിനെയും റോവറിനെയും ചന്ദ്രന് തൊട്ടടുത്ത് എത്തിക്കുക. ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയാൽ ഉടൻതന്നെ റോവർ വേർപെടും. ലാൻഡറിലെയും റോവറിലെയും വിവിധ ഉപകരണങ്ങൾ ചന്ദ്രനിലെ വാതകങ്ങളെക്കുറിച്ചും രാസപദാർത്ഥങ്ങളെക്കുറിച്ചും പഠനം നടത്തും. ഇന്ത്യയുടെ ഭാവിയിലെ ഗ്രഹാന്തര ദൗത്യങ്ങളുടെ ഗതി നിർണയിക്കുന്നതും ചന്ദ്രയാൻ 3 ആണ്.
Summary: Chandrayaan-3 launch LIVE news | ISRO launches its third moon mission from Sriharikota successfully
Adjust Story Font
16