Quantcast

നിര്‍ണായകം; ചന്ദ്രയാൻ-3ന്‍റെ അഞ്ചാം ഭ്രമണപഥമുയർത്തൽ ഇന്ന്

സിംഗപ്പൂർ സർക്കാരിന്‍റെ ഉപഗ്രഹവും വഹിച്ചുകൊണ്ടുള്ള പി.എസ്.എൽ.വി-സി 56ന്‍റെ വിക്ഷേപണം ജൂലൈ 30നു നടത്താൻ ഐ.എസ്.ആര്‍.ഒ തീരുമാനിച്ചു

MediaOne Logo

Web Desk

  • Published:

    25 July 2023 1:05 AM GMT

Chandrayaan3, Chandrayaan, ISRO, Indiasmoonmission, orbitallift, ISRO
X

ശ്രീഹരിക്കോട്ട: ചന്ദ്രയാൻ-3ന്‍റെ നിർണായകമായ അഞ്ചാം ഭ്രമണപഥമുയർത്തൽ ഇന്ന് നടക്കും. ഒരു തവണ കൂടി ഭൂമിയെ വലംവെച്ച ശേഷം, ചന്ദ്രോപരിതലത്തെ ലക്ഷ്യമാക്കി പേടകം കുതിക്കും. ഏഴ് ഉപഗ്രഹങ്ങളെയും വഹിച്ച് പി.എസ്.എൽ.വി-സി 56ന്‍റെ വിക്ഷേപണം ജൂലൈ 30ന് നടത്താനും ഐ.എസ്.ആര്‍.ഒ തീരുമാനിച്ചു.

നാലാം തവണയും ഭൂമിയെ വലംവെക്കുന്ന ചന്ദ്രയാൻ-3 പേടകം, ഐ.എസ്.ആര്‍.ഒ പ്രതീക്ഷിച്ചതുപ്പോലെ തന്നെയാണ് മുന്നോട്ടുപോകുകന്നത്. നിർണായകമായ അഞ്ചാം ഭ്രമണപഥമുയർത്തൽ ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടിനും മൂന്നിനുമിടയിൽ നടക്കും. ഭൂമിയോട് അടുത്ത ഭ്രമണപഥം 225 കിലോമീറ്ററിലും അകലെയെത്തുമ്പോൾ ഏകദേശം മൂന്ന് ലക്ഷം കിലോമീറ്ററിലുമായിരിക്കും. പിന്നീട് തിരികെ ഭൂമിക്കരികിലെത്തുമ്പോൾ പ്രൊപ്പൽഷൻ മൊഡ്യൂൾ ജ്വലിപ്പിച്ച് ചന്ദ്രോപരിതലത്തെ ലക്ഷ്യമാക്കി പേടകം കുതിക്കും.

ഈ മാസം അവസാനത്തോടെയാകും ചന്ദ്രന്‍റെ വലയത്തിലേക്കുള്ള പേടകത്തിന്‍റെ യാത്ര. ആഗസ്റ്റ് 23നുള്ള സോഫ്റ്റ് ലാൻഡിങ്, പ്രതീക്ഷിച്ചതുപോലെ തന്നെ നടത്താനാകുമെന്നാണ് ഐ.എസ്.ആര്‍.ഒ കണക്കുകൂട്ടുന്നത്. അതിനിടെ സിംഗപ്പൂർ സർക്കാരിന്‍റെ ഉപഗ്രഹവും വഹിച്ചുകൊണ്ട്, പി.എസ്.എൽ.വി-സി 56ന്‍റെ വിക്ഷേപണം ജൂലൈ 30ന് രാവിലെ 6.45നു നടത്താൻ ഐ.എസ്.ആര്‍.ഒ തീരുമാനിച്ചു. സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് ഏഴ് ഉപഗ്രഹങ്ങളെയുമായാണ് പി.എസ്.എല്‍.വി റോക്കറ്റ് കുതിക്കുന്നത്.

361.9 കിലോഗ്രാം ഭാരമുള്ള സിങ്കപ്പൂരിന്‍റെ ഡി.എസ്-സാർ ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുകയാണ് പി.എസ്.എൽ.വിയുടെ പ്രധാന ദൗത്യം. ഇതോടൊപ്പം ആർക്കേഡ്, വെലോക്‌സ്-എ.എം. ഓർബ്-12 സ്‌ട്രൈഡർ എന്നീ ചെറിയ ഉപഗ്രഹങ്ങളെയും ഗലാസിയ-2, സ്‌കൂബ്-2, നുല്ലോൺ എന്നീ കുഞ്ഞൻ ഉപഗ്രഹങ്ങളെയും റോക്കറ്റ് വഹിക്കും. മൂന്നുമുതൽ 23.58 കിലോഗ്രാംവരെ ഭാരമുള്ളവയാണ് ഈ ഉപഗ്രഹങ്ങള്‍.

Summary: Chandrayaan-3's crucial fifth orbital lift will take place today

TAGS :

Next Story