Quantcast

ചന്ദ്രനില്‍ പ്രകമ്പനം; നിര്‍ണായക കണ്ടെത്തലുമായി ചന്ദ്രയാന്‍

സ്വാഭാവിക പ്രകമ്പനങ്ങളാണ് രേഖപ്പെടുത്തിയതെങ്കിലും, അതിന് കാരണം എന്തെന്ന് പരിശോധിച്ചു വരികയാണെന്ന് ഐഎസ്ആർഒ

MediaOne Logo

Web Desk

  • Published:

    31 Aug 2023 5:31 PM GMT

Chandrayaan-3
X

ന്യൂഡല്‍ഹി: ചന്ദ്രനിൽ പ്രകമ്പനം ഉള്ളതായി സ്ഥിരീകരിച്ച് ചന്ദ്രയാൻ. ചന്ദ്രയാന്‍ മൂന്നിലെ ഇൽസ എന്ന ഉപകരണമാണ് പ്രകമ്പനം സ്ഥിരീകരിച്ചത്. സ്വാഭാവിക പ്രകമ്പനങ്ങളാണ് രേഖപ്പെടുത്തിയതെങ്കിലും, അതിന് കാരണം എന്തെന്ന് പരിശോധിച്ചു വരികയാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കി. ചന്ദ്രനിൽ പ്ലാസ്മ സാന്നിധ്യം കുറവാണെന്നും ചന്ദ്രയാൻ കണ്ടെത്തി. ഓഗസ്റ്റ് 26നാണ് ചന്ദ്രോപരിതലത്തിലെ പ്രകമ്പനം പേലോഡ് രേഖപ്പെടുത്തിയത്.

നേരത്തേ ചന്ദ്രോപരിതലത്തിലെ സൾഫർ സാന്നിധ്യം ചന്ദ്രയാൻ സ്ഥിരീകരിച്ചിരുന്നു . എൽ.ഐ.ബി.എസ് എന്ന ഉപകരണമാണ് സൾഫർ സാന്നിധ്യം കണ്ടെത്തിയത്. അലൂമിനിയം, ക്രോമിയം, കാൽസ്യം, ടൈറ്റാനിയം, ഇരുമ്പ് എന്നീ മൂലകങ്ങളും കണ്ടെത്തി. ചന്ദ്രനിൽ സൾഫർ സാന്നിധ്യം ഉറപ്പിച്ച് ഇന്നും പരീക്ഷണ ഫലങ്ങൾ പുറത്തുവന്നു.

TAGS :

Next Story