Quantcast

"കെജ്‍രിവാളിന് പഞ്ചാബിലും മുഖ്യമന്ത്രിയാവണം, ഒരിക്കലും അത് നടക്കാന്‍ പോവുന്നില്ല"- ഛന്നി

"400 കോടി മുടക്കി "അബ് കി ബാർ കെജ്രിവാൾ" എന്ന് പറഞ്ഞ് അദ്ദേഹം ഇവിടെയൊരു ക്യാമ്പയിൻ നടത്തിയിരുന്നു. എന്നാൽ പഞ്ചാബ് ജനത അതിനെ തള്ളിക്കളഞ്ഞു"

MediaOne Logo

Web Desk

  • Published:

    9 Feb 2022 2:30 PM GMT

കെജ്‍രിവാളിന് പഞ്ചാബിലും മുഖ്യമന്ത്രിയാവണം, ഒരിക്കലും അത് നടക്കാന്‍ പോവുന്നില്ല- ഛന്നി
X

ആം ആദ്മി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെ കടന്നാക്രമിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ഛന്നി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് പഞ്ചാബിലും മുഖ്യമന്ത്രിയാവണം എന്ന് ആഗ്രഹമുണ്ടെന്നും അതൊരിക്കലും നടക്കാൻ പോവുന്നില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ചൺജീത് സിങ് ഛന്നി.

'അരവിന്ദ് കെജ്‍രിവാള്‍ കുറേ കാലമായി പഞ്ചാബ് മുഖ്യമന്ത്രിയാവാൻ കൊതിക്കുന്നുണ്ട്. എന്നാൽ ഇക്കുറിയും അത് വെറുമൊരു സ്വപ്നമായി അവസാനിക്കും. 400 കോടി മുടക്കി "അബ് കി ബാർ കെജ്രിവാൾ" എന്ന് പറഞ്ഞ് അദ്ദേഹം ഇവിടെയൊരു ക്യാമ്പയിൻ നടത്തിയിരുന്നു. എന്നാൽ പഞ്ചാബ് ജനത അതിനെ തള്ളിക്കളഞ്ഞു'- ഛന്നി പറഞ്ഞു.

തനിക്കെതിരെയുള്ള അരവിന്ദ് കെജ്‍രിവാളിന്‍റെ ആരോപണങ്ങളോട് ഛന്നി പ്രതികരിച്ചത് ഇങ്ങനെ. "പലവുരു അദ്ദേഹം ഇത്‌പോലുള്ള ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അവസാനം അദ്ദേഹം മാപ്പ് പറഞ്ഞ് രംഗത്ത് വരും. ഇടക്കിടെ തെറ്റ് സംഭവിക്കുകയും പിന്നീട് അതിനെയോർത്ത് മാപ്പ് പറയുകയും ചെയ്യുന്ന ഒരാൾക്ക് എങ്ങനെയാണ് മുഖ്യമന്ത്രിയാവാനാവുക"- ഛന്നി ചോദിച്ചു.

കഴിഞ്ഞയാഴ്ചയാണ് ചരൺജിത്ത് സിങ് ഛന്നിയെ രാഹുൽ ഗാന്ധി കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ലുധിയാനയിൽ നടന്ന കോൺഗ്രസ് റാലിയിൽ ഛന്നിയെയും കോൺഗ്രസ് പഞ്ചാബ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിനെയും സാക്ഷിനിർത്തിയായിരുന്നു പ്രഖ്യാപനം. അടച്ചിട്ട മുറിക്കുള്ളിൽ ഒരു മണിക്കൂർനേരം നടന്ന ചർച്ചയ്ക്കൊടുവിലാണ് നിലവിലെ മുഖ്യമന്ത്രിയായ ഛന്നിയെ തന്നെ മുന്നിൽനിർത്തി തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് തീരുമാനിച്ചത്.

ഛന്നിയുടെ പേര് പ്രഖ്യാപിച്ചപ്പോൾ ആരവങ്ങളോടെയാണ് പ്രവർത്തകർ അതിനെ സ്വീകരിച്ചത്. നിങ്ങളാണ് ഈ പേര് നിർദേശിച്ചതെന്നും ദുഷ്‌കരമായൊരു തീരുമാനമായിരുന്നു ഇതെന്നും രാഹുൽ പ്രസംഗത്തിൽ പറഞ്ഞു. ദരിദ്രരെ മനസിലാക്കാനും അവരുടെ ഉത്കണ്ഠകൾ തൊട്ടറിയാനും കഴിയുന്ന ഒരു നേതാവിനെയാണ് പഞ്ചാബിനു വേണ്ടതെന്നും രാഹുൽ പറഞ്ഞു.

TAGS :

Next Story