പഞ്ചാബിൽ സിദ്ദുവിന് വഴങ്ങി ചന്നി; ഡി.ജി.പിയെയും എ.ജിയെയും മാറ്റും
എ.ജിയെയും ഡി.ജി.പിയെയും മാറ്റാത്തതിൽ പ്രതിഷേധിച്ചായിരുന്നു സിദ്ദു പി.സിസി അധ്യക്ഷ സ്ഥാനം രാജിവെച്ചത്
പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് നവജ്യോത് സിങ് സിദ്ദുവിന് വഴങ്ങി മുഖ്യമന്ത്രി ചരൺജിത്ത് സിങ്ങ് ചന്നി. സംസ്ഥാനത്തെ ഡി.ജി.പിയെയും എ ജി യെയും മാറ്റാൻ തീരുമാനിച്ചു. ഡി.ജി.പി ഇക്ബാൽ പ്രീത് സിങ്ങ് സഹോദയെ മാറ്റുമെന്നും എ ജി എ പി എസ് ഡിയോളിന്റെ രാജി അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു. പുതിയ പട്ടിക കേന്ദ്രത്തിന് സമർപ്പിച്ചെന്നും ചന്നി വ്യക്തമാക്കി. എ.ജിയെയും ഡി.ജി.പിയെയും മാറ്റാത്തതിൽ പ്രതിഷേധിച്ചായിരുന്നു സിദ്ദു പി.സിസി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. ഇന്നലെ നവജ്യോത് സിങ്ങ് സിദ്ദു - ചരൺ ചിത്ത് സിങ്ങ് ചന്നി കൂടിക്കാഴ്ച്ച നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. യോഗത്തിന് മുമ്പ് പ്രധാനപ്പെട്ട ഒരു പ്രശ്‌നം കൂടി പരിഹാരിക്കാനുണ്ടെന്ന് ചന്നി പറഞ്ഞിരുന്നു.
മുഖ്യമന്ത്രി ചന്നി സർക്കാറിന്റെ അവസാന രണ്ടു മാസങ്ങളിൽ വ്യാജ വാഗ്ദാനങ്ങൾ നൽകുകയാണെന്ന് സിദ്ദു പരസ്യമായി വിമർശിച്ചിരുന്നു. പ്രതിപക്ഷം ഈ പ്രസംഗം ആയുധമാക്കുകയും ചെയ്തിരുന്നു. സ്വന്തം ഗ്രൂപ്പുകാരനായ ചന്നിക്കെതിരെ സിദ്ദു തിരിഞ്ഞത് വലിയ വാർത്തയായിരുന്നു.
Adjust Story Font
16