Quantcast

ട്രെയിനിലെ വിദ്വേഷ കൂട്ടക്കൊല: പ്രതി ചേതൻ സിങ്ങിനെതിരെ മതസ്പർധാ വകുപ്പ് ചുമത്തി

റെയിൽവേ പൊലീസിന്റെ ആവശ്യപ്രകാരം പ്രതിയുടെ കസ്റ്റഡി വെള്ളിയാഴ്ച വരെ നീട്ടുകയും ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-08-07 11:55:12.0

Published:

7 Aug 2023 10:42 AM GMT

Chetan Singh charged promoting enmity in train shooting, Chetan Singh, promoting enmity between different groups charges, Mumbai-Jaipur Express shooting case
X

മുംബൈ: മൂന്ന് മുസ്‌ലിംകളുടെയും ഒരു എ.എസ്.ഐയുടെയും ജീവനെടുത്ത മുംബൈ-ജയ്പൂർ എക്‍സ്പ്രസിലെ വിദ്വേഷ കൂട്ടക്കൊലയിൽ പ്രതിക്കെതിരെ നടപടി. റെയിൽവേ പൊലീസ് കോൺസ്റ്റബിൾ ചേതൻ സിങ്ങിനെതിരെ മതസ്പർധാ വകുപ്പ് ചുമത്തി. റെയിൽവേ പൊലീസിന്റെ ആവശ്യപ്രകാരം കസ്റ്റഡി വെള്ളിയാഴ്ച വരെ നീട്ടുകയും ചെയ്തിട്ടുണ്ട്.

ജൂലൈ 31നു പുലർച്ചെ മഹാരാഷ്ട്രയിലെ പാൽഗഢ് റെയിൽവേ സ്റ്റേഷനു സമീപത്താണു രാജ്യത്തെ നടുക്കിയ ട്രെയിൻ വെടിവയ്പ്പ് നടന്നത്. പുലർച്ചെ അഞ്ചോടെ വാപി റെയിൽവേ സ്റ്റേഷൻ വിട്ട സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് വൈതർണ സ്റ്റേഷനോട് അടുക്കുമ്പോഴായിരുന്നു ഞെട്ടിക്കുന്ന സംഭവം. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായ ടിക്കാറാം മീണയെയാണ് സർവീസ് തോക്ക് ഉപയോഗിച്ച് ചേതൻ സിങ് ആദ്യം വെടിവച്ചത്.

പിന്നാലെ ബോഗിയിലുണ്ടായിരുന്ന അസ്ഗർ അബ്ബാസ് അലി, അബ്ദുൽ ഖാദർ മുഹമ്മദ് ഹുസൈൻ, സയ്യിദ് സൈഫുദ്ദീൻ എന്നീ യാത്രക്കാർക്കുനേരെയും നിറയൊഴിച്ചു. ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും വോട്ട് ചെയ്‌തോളണമെന്ന് മൃതദേഹങ്ങൾക്ക് അരികിൽനിന്ന് ചേതൻ സിങ് വിളിച്ചുപറയുന്ന വിഡിയോയും പുറത്തുവന്നിരുന്നു.

Summary: Railway police constable Chetan Singh has been charged sections of the law relating to promoting enmity between different groups in Mumbai-Jaipur Express shooting that claimed the lives of three Muslims and an ASI

TAGS :

Next Story