Quantcast

കര്‍ണാടകയില്‍ കോണ്‍ഗ്രസ്; മധുരപലഹാരം വിതരണം ചെയ്ത് ഛത്തീസ്ഗഡ് മുഖ്യമന്ത്രി, വിജയം ആഘോഷമാക്കി കോണ്‍ഗ്രസ് നേതാക്കള്‍

പ്രധാനമന്ത്രിയെ മുന്നില്‍ നിര്‍ത്തിയാണ് ബി.ജെ.പി വോട്ട് തേടിയത്

MediaOne Logo

Web Desk

  • Published:

    13 May 2023 7:19 AM GMT

Chhattisgarh CM Bhupesh Baghel
X

ഭൂപേഷ് ബാഗല്‍ മധുരം വിതരണം ചെയ്യുന്നു

റായ്പൂര്‍: കര്‍ണാടകയിലെ വിജയം ആഘോഷമാക്കുകയാണ് രാജ്യത്തെ കോണ്‍ഗ്രസ് നേതാക്കള്‍. പാട്ടും നൃത്തവുമായി അടിമുടി ആഘോഷത്തിലാണ് കോണ്‍ഗ്രസ്. മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുകൊണ്ടാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ കര്‍ണാടകയിലെ വിജയം ആഘോഷിച്ചത്. ''പ്രതീക്ഷിച്ചതുപോലെയാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം. പ്രധാനമന്ത്രിയെ മുന്നില്‍ നിര്‍ത്തിയാണ് ബി.ജെ.പി വോട്ട് തേടിയത്. അതുകൊണ്ട് ഇത് മോദിയുടെ തോൽവിയാണ്. ബജ്‌റംഗ് ബലി ആരുടെ കൂടെയാണ് നിൽക്കുന്നതെന്ന് നിങ്ങൾക്ക് കാണാം.'' ബാഗല്‍ പറഞ്ഞു.

"രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ കർണാടകയിൽ കണ്ട അന്തരീക്ഷം കർണ്ണാടക തെരഞ്ഞെടുപ്പ് ഫലങ്ങളിൽ വ്യക്തമായി കാണാം. വരാനിരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കും." രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് ട്വീറ്റ് ചെയ്തു. ''കർണാടകയിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പാണ്. മറ്റ് പാർട്ടികളിലെ എം.എൽ.എമാരുമായും സ്വതന്ത്ര സ്ഥാനാർത്ഥികളുമായും ധാരണയുണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കുമെന്ന് കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ കമൽനാഥ് പറഞ്ഞു.

"കോൺഗ്രസിന് ഭൂരിപക്ഷമുണ്ട്. തകർപ്പൻ വിജയം ഞങ്ങൾ നേടും.40% കമ്മീഷൻ സർക്കാർ എന്ന മുദ്രാവാക്യം പൊതുസമൂഹം അംഗീകരിച്ചു. ബിജെപിയെ തോൽപ്പിക്കാൻ ഞങ്ങൾ ഉന്നയിച്ച പ്രധാന വിഷയമായിരുന്നു അത്. ജനങ്ങൾ അത് അംഗീകരിച്ച് ഭൂരിപക്ഷം നൽകി'' കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു.

TAGS :

Next Story