Quantcast

വിജയപ്രതീക്ഷയില്‍ ബി.ജെ.പി; മധുരപലഹാരങ്ങള്‍ റെഡി, ഛത്തീസ്​ഗഡിൽ 201 കിലോ ലഡ്ഡു വിതരണം ചെയ്യുമെന്ന് നേതാക്കൾ

ഉച്ച മുതൽ രാത്രി 11 വരെ ലഡ്ഡു വിതരണം ചെയ്യും

MediaOne Logo

Web Desk

  • Updated:

    4 Jun 2024 1:54 AM

Published:

4 Jun 2024 1:35 AM

Lalit Jai Singh
X

ലളിത് ജയ് സിങ്

റായ്പൂര്‍: ഛത്തീസ്ഗഡില്‍ വിജയപ്രതീക്ഷയിലാണ് ബി.ജെ.പി.ഫലത്തിന് ശേഷം വിതരണം ചെയ്യാനുള്ള മധുരപലഹാരങ്ങള്‍ തയ്യാറാണ്. 201 കിലോ ലഡ്ഡു വിതരണം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്‍റ് ലളിത് ജയ് സിങ് പറഞ്ഞു.

"ഞങ്ങളുടെ ലക്ഷ്യം 201 കിലോ ലഡ്ഡു വിതരണം ചെയ്യുകയാണ്, 11 തരം ലഡ്ഡുകളാണ് ഓർഡർ ചെയ്തിരിക്കുന്നത്. ഉച്ച മുതൽ രാത്രി 11 വരെ ലഡ്ഡു വിതരണം ചെയ്യും.പ്രധാനമന്ത്രിയെ ലക്ഷ്യം വച്ചു രാജ്യത്തുടനീളം ബി.ജെ.പി തരംഗമുണ്ട്. 400 സീറ്റുകള്‍ കടക്കും. അതിനെക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'' ലളിത് ജയ് സിങ് വ്യക്തമാക്കി.

"..ഇന്ന് ചൊവ്വാഴ്ച, ഹനുമാൻ ദിനമാണ്. ആളുകൾ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഇവിഎമ്മുകള്‍ തുറക്കുമ്പോള്‍ വിധിയറിയാം. ജനങ്ങളുടെ തീരുമാനം എന്തായാലും എല്ലാവരും അത് ബഹുമാനത്തോടെ സ്വീകരിക്കണം, ഇതാണ് ഇന്ത്യൻ ജനാധിപത്യം" കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി പറഞ്ഞു.

ഏപ്രില്‍ 19, 26, മേയ് 7 എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായിട്ടാണ് ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് നടന്നത്. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത പോരാട്ടം നടന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. എക്സിറ്റ് പോളുകള്‍ ബി.ജെ.പിക്കൊപ്പമാണെങ്കിലും വിധി മറ്റൊന്നാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 11 ലോക്സഭാ മണ്ഡലങ്ങളാണ് ഛത്തീസ്ഗഡില്‍ വിധിയെഴുതിയത്. 2019ലെ തെരഞ്ഞെടുപ്പില്‍ 9 മണ്ഡലങ്ങള്‍ ബി.ജെ.പി തൂത്തുവാരിയപ്പോള്‍ വെറും രണ്ട് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇത്തവണ കോണ്‍ഗ്രസ് ഒരു സീറ്റിലൊതുങ്ങുമെന്നാണ് എക്സിറ്റ് പോള്‍.

TAGS :

Next Story