ഛത്തീസ്ഗഡില്‍ മുന്‍കാമുകന്‍റെ വിവാഹത്തിനിടെ യുവതിയുടെ ആസിഡ് ആക്രമണം; അറസ്റ്റില്‍
ഏപ്രിൽ 19 ന് ഛോട്ടേ അമാബൽ ഗ്രാമത്തിലാണ് സംഭവം
പ്രതീകാത്മക ചിത്രം
റായ്പൂര്‍: ഛത്തീസ്ഗഡില്‍ മുന്‍കാമുകന്‍റെ വിവാഹത്തിനിടെ ആസിഡ് എറിഞ്ഞ 23കാരിയെ ബസ്തര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 19 ന് ഛോട്ടേ അമാബൽ ഗ്രാമത്തിലാണ് സംഭവം.
യുവതിയുടെ കാമുകനായിരുന്ന ദമ്രുധർ ബാഗേലും (25) 19കാരിയും തമ്മിലുള്ള വിവാഹച്ചടങ്ങിനിടെയാണ് ആക്രമണമുണ്ടാകുന്നത്. ആസിഡ് ആക്രമണത്തിൽ വരനും വധുവിനും 10 അതിഥികൾക്കും ചെറിയ പൊള്ളലേറ്റു.പുരുഷ വേഷം ധരിച്ചാണ് യുവതി ചടങ്ങിനെത്തിയതും ആസിഡ് എറിഞ്ഞതും. ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുള്ള 12 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി യുവതിയാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ കുറേ വർഷങ്ങളായി ദമ്രുധർ ബാഗേലുമായി തനിക്ക് ബന്ധമുണ്ടെന്നും വിവാഹം കഴിക്കാമെന്ന് പറഞ്ഞിരുന്നതായും യുവതി പൊലീസിനോട് പറഞ്ഞു. എന്നാല്‍ മറ്റൊരു യുവതിയുമായി ബാഗേലിന്‍റെ വിവാഹം ഉറപ്പിക്കുകയായിരുന്നു.
വിവാഹം നിശ്ചയിച്ച കാര്യം അറിഞ്ഞപ്പോള്‍ മുതല്‍ കാമുകിയായിരുന്ന യുവതി ബാഗേലിനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. 'ക്രൈം പട്രോൾ' എന്ന സിരീസ് കണ്ടപ്പോഴാണ് ആസിഡ് എറിയാനുള്ള ആശയം ലഭിക്കുന്നത്. അവൾ ജോലി ചെയ്യുന്ന ഒരു മുളക് ഫാമിൽ നിന്ന് ആസിഡ് മോഷ്ടിച്ചതായി ബസ്തർ അഡീഷണൽ പൊലീസ് സൂപ്രണ്ട് നിവേദിത പാൽ പറഞ്ഞു, ഫാമിലെ ഡ്രിപ്പ് സിസ്റ്റം വൃത്തിയാക്കാൻ ആസിഡ് ഉപയോഗിക്കുന്നുണ്ട്. രാത്രി വൈകിയാണ് സംഭവം നടന്നതെന്നും ആ സമയത്ത് വൈദ്യുതി ബന്ധം തകരാറിലായതിനാലും ആളുകൾക്ക് പ്രതിയെ കാണാനായില്ലെന്നും നിവേദിത പാൽ പറഞ്ഞു.പിന്നീടാണ് സിസി ടിവി ദൃശ്യങ്ങളിലൂടെ പ്രതിയെ കണ്ടെത്തിയത്.
Adjust Story Font
16