Quantcast

'ഭരണഘടന സ്ഥാപനങ്ങൾ ലക്ഷ്മണരേഖ ലംഘിക്കരുത്'; സർക്കാറുകളെ വിമർശിച്ച് ചീഫ് ജസ്റ്റിസ്

'കോടതി വിധികൾ സർക്കാരുകൾ നടപ്പാക്കാത്തത് ജനാധിപത്യത്തിന് നന്നല്ല'

MediaOne Logo

Web Desk

  • Published:

    30 April 2022 7:04 AM GMT

ഭരണഘടന സ്ഥാപനങ്ങൾ ലക്ഷ്മണരേഖ ലംഘിക്കരുത്; സർക്കാറുകളെ വിമർശിച്ച് ചീഫ് ജസ്റ്റിസ്
X

ഡൽഹി: ഭരണഘടന സ്ഥാപനങ്ങൾ ലക്ഷ്മണരേഖ ലംഘിക്കരുതെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. കോടതി വിധികൾ സർക്കാരുകൾ നടപ്പാക്കാത്തത് ജനാധിപത്യത്തിന് നന്നല്ല. ഭരണ നിർവഹണം കൃത്യമാണെങ്കിൽ കോടതി ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമുള്ള വേദിയിലാണ് സർക്കാരുകളെ ചീഫ് ജസ്റ്റിസ് വിമർശിച്ചത്.

സർക്കാർ സംവിധാനങ്ങൾ നല്ലനിലയിൽ പ്രവർത്തിച്ചാൽ ജനങ്ങൾ കോടതിയിലേക്കെത്തില്ല. പൊലീസിന്റെ അന്യായമായ അറസ്റ്റും പീഡനവും ഒഴിവാക്കിയാൽ തന്നെ കോടതിയുടെ ഭാരം കുറയുമെന്നും അദ്ദേഹം പറഞ്ഞു. നിയമനിർമാണ സഭകളിൽ നിയമങ്ങൾ പാസാക്കുമ്പോൾ വിശദമായ ചർച്ചകൾ നടത്തണം. നിയമനിർമാണത്തിലെ അവ്യക്തകൾ കോടതികളുടെ ഭാരം കൂട്ടുന്നുണ്ട്.

ഉത്തരവ് നടപ്പാക്കാത്തതുകൊണ്ട് അതീവ ഗുരുതരമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതികളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നതിലും ഒഴിവുകൾ നികത്തുന്നതിലും ഇടപെടലുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞു. നിയമസംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


TAGS :

Next Story