നാഗ്പൂരിലെ തന്റെ അഭിഭാഷക ജീവിതത്തിന്റെ ആദ്യകാലം പങ്കുവെച്ച് വികാരനിർഭരനായി ചീഫ് ജസ്റ്റിസ്
നാഗ്പൂരിൽ ഹൈക്കോടതി ബാർ അസോസിയേഷൻ സംഘടിപിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് വികാര നിർഭരമായി തന്റെ കരിയറിന്റെ തുടക്കം പങ്കുവെച്ചത്.
നാഗ്പൂർ: തന്റെ അഭിഭാഷക ജീവിതത്തിന്റെ തുടക്കത്തിൽ നാഗ്പൂരിൽ ചെലവഴിച്ച കാലം ഓർത്തെടുത്ത് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു.യു ലളിത്. പദവിയിലിരിക്കുന്ന കാലത്തോളം തന്റെ ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പ്രവർത്തിക്കൂ എന്ന് അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ ഹൈക്കോടതി ബാർ അസോസിയേഷൻ സംഘടിപിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് വികാര നിർഭരമായി തന്റെ കരിയറിന്റെ തുടക്കം പങ്കുവെച്ചത്.
'ജീവിതം ഒരു യാത്രയാണ്. അത് നമ്മൾ പൂർത്തിയാക്കി എന്നതല്ല എങ്ങനെ പൂർത്തിയാക്കി എന്നതാണ് നമ്മെ വൈകാരകിമാക്കുന്നത്'-റുഡ്യാർഡ് കിപ്ലിങ്ങിന്റെ വരികൾ ഉദ്ധരിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു. താൻ ഒരു അഭിഭാഷക കുടുംബത്തിൽ ജനിച്ചയാളാണ് എന്നത് ജീവിതത്തിലെ ഒരു വലിയ ഭാഗ്യമായാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഘട്ടത്തിലും തന്റെ കൂടെ പാറപോലെ ഉറച്ചുനിന്ന ഭാര്യക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ജസ്റ്റിസ് യു.യു ലളിത് ജനാധിപത്യവാദിയായ നേതാവാണെന്ന് സുപ്രിംകോടതി ജഡ്ജിയായ ജസ്റ്റിസ് ഭൂഷൺ ഗവായ് പറഞ്ഞു. പ്രചോദനാത്മകവും പുതിയതുമായ ആശയങ്ങൾ കൊണ്ടുവരുന്നതിൽ പ്രത്യേക മികവുള്ള ആളാണ് ചീഫ് ജസ്റ്റിസെന്നും അദ്ദേഹം പറഞ്ഞു. അധികാരമേറ്റ ഉടൻ തന്നെ ജഡ്ജിമാരുടെ യോഗം വിളിച്ചു ചേർത്ത അദ്ദേഹം സുപ്രിംകോടതിയിലെ ഏറ്റവും വലിയ വെല്ലുവിളിയായ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാനാണ് തീരുമാനിച്ചത്. 10-12 വർഷമായി കെട്ടിക്കിടക്കുന്ന 106 വിഷയങ്ങളാണ് നാല് ദിവസത്തിനുള്ളിൽ തീർപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16