Quantcast

ഡൽഹിയിലെ കുട്ടിക്കച്ചവടം; പിന്നിൽ വൻ റാക്കറ്റുകൾ, വില്‍പ്പന ദാരിദ്രം ചൂഷണം ചെയ്ത്

പാവപ്പെട്ട കുടുംബങ്ങളിലെ ഗർഭിണികളെ തിരിച്ചറിഞ്ഞ് നിരന്തരമായി കുട്ടിയെ വിട്ടുകൊടുക്കാൻ പണം വാഗ്ദാനം ചെയ്യും. ചിലപ്പോൾ ഭീഷണിയും...

MediaOne Logo
ഡൽഹിയിലെ കുട്ടിക്കച്ചവടം; പിന്നിൽ വൻ റാക്കറ്റുകൾ, വില്‍പ്പന ദാരിദ്രം ചൂഷണം ചെയ്ത്
X

ഡൽഹിയിലെ കുട്ടിക്കച്ചവടത്തിന് പിന്നിൽ പ്രവർത്തിക്കുന്നത് വൻ റാക്കറ്റുകൾ. നവജാത ശിശുക്കളെ ലക്ഷ്യമിട്ട് ലക്ഷങ്ങളുടെ കടച്ചവടമാണ് നടക്കുന്നത്. അന്തർസംസ്ഥാന ബന്ധമുള്ള ലോബിയാണ് കുട്ടികളെ വിൽപ്പന നടത്തുന്ന സംഘത്തിന് പിന്നില്‍.

കഴിഞ്ഞ ദിവസം ഡൽഹിയിൽ പിടിയിലായ ആറ് സ്ത്രീകളും കുട്ടിക്കച്ചവട രംഗത്ത് സജീവമായിട്ട് മൂന്ന് വർഷമായി. 50 ഓളം കുട്ടികളെയാണ് ഈ കാലയളവിനിടെ സംഘം വില്പന നടത്തിയത്. ഇവരെ ചോദ്യം ചെയ്യുന്നതോടെ വിൽപ്പനയുടെ കൂടുതൽ കാണാപ്പുറങ്ങൾ വ്യക്തമാകുമെന്നാണ് പൊലീസ് പ്രതീക്ഷ. ഈ മാസം 17-നാണ് കുട്ടികളെ വിൽക്കുന്ന സംഘത്തെക്കുറിച്ച് ഡൽഹി പൊലീസിന് രഹസ്യവിവരം ലഭിക്കുന്നത്.

സംഘത്തിലെ ചിലർ ഒരു കുഞ്ഞിനെ വിൽക്കാൻ ഗാന്ധി നഗറിലേക്ക് വരുമെന്നായിരുന്നു വിവരം. പൊലീസ് ഇവിടെയെത്തി പരിശോധന നടത്തിയപ്പോയാണ് മൂന്ന് സ്ത്രീകൾ പിടിയിലാകുന്നത്. അവർക്കൊപ്പം വിൽപ്പനക്കായി കൊണ്ടുവന്ന 8 ദിവസം പ്രായമുള്ള ഒരു ആൺകുട്ടിയുമുണ്ടായിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലായി മറ്റു മൂന്ന് പേർ കൂടി പൊലീസിന്‍റെ വലയിലായി.

പാവപ്പെട്ട കുടുംബങ്ങളിലെ ഗർഭിണികളെ തിരിച്ചറിഞ്ഞ് നിരന്തരമായി കുട്ടിയെ വിട്ടുകൊടുക്കാൻ പണം വാഗ്‍ദാനം ചെയ്യും. ചിലപ്പോൾ ഭീഷണിയും... ദാരിദ്രവും കടവും മൂലം ഇതിനെല്ലാം വഴങ്ങി പലരും സ്വന്തം കുട്ടികളെ കൈമാറുകയാണ്. കുട്ടികളെ കൈമാറുന്നത് നിയമവിരുദ്ധമല്ലെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പല ഇടപാടുകളും. ഒരു ലക്ഷം രൂപ നൽകിയാണ് മാതാപിതാക്കളിൽ നിന്നും കുട്ടികളെ വാങ്ങുക. തുടർന്ന് ആവശ്യക്കാർക്ക് കുട്ടികളുടെ ചിത്രങ്ങൾ അയച്ചു നൽകുകയും ലക്ഷങ്ങൾ വിലപറഞ്ഞു കുട്ടികളെ വിൽക്കുകയും ചെയും.

TAGS :

Next Story