Quantcast

തീര്‍ഥാടകരുമായി പോയ ട്രാക്ടർ കുളത്തിലേക്ക് മറിഞ്ഞ് 27 മരണം; 30 ലധികം പേർക്ക് ഗുരുതര പരിക്ക്

മരിച്ചവരിൽ 11 കുട്ടികളും 11 സ്ത്രീകളും

MediaOne Logo

Web Desk

  • Published:

    2 Oct 2022 1:33 AM GMT

തീര്‍ഥാടകരുമായി പോയ  ട്രാക്ടർ കുളത്തിലേക്ക് മറിഞ്ഞ് 27 മരണം; 30 ലധികം പേർക്ക് ഗുരുതര പരിക്ക്
X

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിൽ ട്രാക്ടർ കുളത്തിലേക്ക് മറിഞ്ഞ് 27 പേർ മരിച്ചു.മരിച്ചവരിൽ 11 കുട്ടികളും 11 സ്ത്രീകളുമാണ്. പരിക്കേറ്റ 30 പേർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചന്ദ്രികാദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ട്രാക്ടർ ട്രോളിയിൽ ഘടംപൂർ പ്രദേശത്തെ കുളത്തിൽ വീണാണ് അപകടത്തിൽപ്പെട്ടത്. 50 ലധികം തീർഥാടകരുമായി ഫത്തേപൂരിൽ നിന്ന് ഘതംപൂരിലേക്ക് പോകുകയായിരുന്നു ട്രാക്ടർ. സാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭദ്യൂന ഗ്രാമത്തിന് സമീപമുള്ള കുളത്തിലേക്കാണ് ട്രാക്ടർ മറിഞ്ഞത്.

പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മരണസംഖ്യ ഉയർന്നേക്കുമെന്ന് അധികൃതർ അറിയിച്ചു.സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപ ധനസഹായം നൽകുകയും ചെയ്തു. പരിക്കേറ്റവർക്ക് 50,000 രൂപ നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി.മന്ത്രി രാകേഷ് സച്ചൻ, ശാസ്ത്ര സാങ്കേതിക സഹമന്ത്രി അജിത് പാൽ എന്നിവരോട് സംഭവസ്ഥലം സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ട്രാക്ടർ കാർഷിക ജോലികൾക്കും ചരക്ക് ഗതാഗതത്തിനും മാത്രമേ ഉപയോഗിക്കാവൂ എന്നും ഒരിക്കലും യാത്രക്കാരെ കയറ്റരുതെന്നും ഉത്തർപ്രദേശ് സർക്കാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.


TAGS :

Next Story