Quantcast

അടിയന്തര ലാൻഡിങ്ങിനിടെ കറങ്ങിത്തിരിഞ്ഞ് ഹെലികോപ്ടർ; കേദാർനാഥിൽ ഒഴിവായത് വൻ ദുരന്തം-വീഡിയോ

തലനാരിഴക്ക് രക്ഷപ്പെട്ടത് ഏഴുയാത്രക്കാര്‍

MediaOne Logo

Web Desk

  • Published:

    24 May 2024 8:00 AM

അടിയന്തര ലാൻഡിങ്ങിനിടെ കറങ്ങിത്തിരിഞ്ഞ് ഹെലികോപ്ടർ; കേദാർനാഥിൽ ഒഴിവായത് വൻ ദുരന്തം-വീഡിയോ
X

ന്യൂഡല്‍ഹി: കേദാർനാഥിൽ തീർഥാടകരുമായി പോയ ഹെലികോപ്ടർ വൻ അപകടത്തിൽ നിന്നും ഒഴിവായി. അടിയന്തരമായി നിലത്തിറക്കുന്നതിനിടെയാണ് ഹെലികോപ്ടർ അപകടകരമായ രീതിയിൽ കറങ്ങിത്തിരിഞ്ഞത്. ഏഴ് യാത്രക്കാരാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്.യന്ത്രത്തകരാറാണ് ഹെലികോപ്ടർ അടിയന്തരമായി ഇറക്കാൻ കാരണം. കെസ്ട്രൽ ഏവിയേഷൻ കമ്പനിയുടെ ഹെലികോപ്റ്ററാണ് അടിയന്തരമായി ഇറക്കിയത്.

ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. കേദാർനാഥ് ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയാണ് ഹെലികോപ്ടറിന്റെ നിയന്ത്രണം നഷ്ടമായത്. തുടർന്ന് കേദാർനാഥ് ഹെലിപാഡിൽ അടിയന്തരമായി ലാൻഡ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ലാൻഡിങ് പാഡിൽ നിന്ന് തെന്നി നീങ്ങി ഏതാനും മീറ്ററുകൾ അകലെയാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്തതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഹെലികോപ്ടറിലുണ്ടായിരുന്ന പൈലറ്റും ആറ് യാത്രക്കാരും സുരക്ഷിതരാണ്.




TAGS :

Next Story