മധ്യപ്രദേശിലെ ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ റെയ്ഡ്
'കുർബാനക്ക് സൂക്ഷിച്ച വീഞ്ഞും കൊണ്ടുപോയി'
ഡല്‍ഹി: മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ക്രിസ്ത്യൻ സ്ഥാപനങ്ങളിൽ റെയ്ഡ്. ബാലാവകാശ കമ്മീഷനും വനിതാ കമ്മീഷനുമാണ് റെയ്ഡ് നടത്തുന്നതെന്ന് പുരോഹിതർ പറഞ്ഞു. മുന്‍ കൂര്‍ നോട്ടിസ് നല്‍കാതെയായിരുന്നു റെയ്ഡ്. റെയ്ഡിന് ശേഷം കമ്പ്യൂട്ടറുകള്‍ നശിപ്പിക്കുകയും സ്ഥാപനങ്ങള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്തു. റെയ്ഡില്‍ മദ്യം പിടിച്ചെടുത്തതായി ബാലാവകാശ കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതെ സമയം കുർബാനയ്ക്ക് വേണ്ടി സൂക്ഷിച്ച വീഞ്ഞ് പിടിച്ചെടുത്തതിന് ശേഷം അനാഥാലായത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് പുരോഹിതര്‍ പ്രതികരിച്ചു. 150 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന അനാഥാലയമായിരുന്നു ഇത്. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് ഇവരുടെ ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നില്ല. അതിന് ശേഷം ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചു എന്ന് പറഞ്ഞാണ് റെയ്ജ് നടത്തിയത്.
പുരോഹിതന്മാരുടെ ഫോണുകളും പരിശോധക സംഘം പിടിച്ചെടുത്തു. അനാഥാലയങ്ങളിലും ഹോസ്റ്റലുകളിലുമാണ് റെയ്ഡ് നടത്തിയത്. റെയ്ഡുകൾക്കെതിരെ പുരോഹിതന്മാർ പ്രതിഷേധിച്ചു.
Adjust Story Font
16