ഏറെ ബുദ്ധിമുട്ടിയിട്ടും നേടാനായത് 11 ശതമാനം മാത്രം; വനിതാ പ്രാതിനിധ്യത്തെക്കുറിച്ച് ചീഫ് ജസ്റ്റിസ്
സ്വാതന്ത്ര്യം നേടി 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ എല്ലാ മേഖലയിലും 50 ശതമാനം വനിതാ പ്രാതിനിധ്യമാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഏറെ ബുദ്ധിമുട്ടിയിട്ടും സുപ്രീംകോടതിയില്‍ നമുക്ക് നേടാനായത് 11 ശതമാനം വനിതാ ജഡ്ജിമാരെ മാത്രമാണ്.
സുപ്രീംകോടതി ജഡ്ജിമാരിലെ വനിതാ പ്രാതിനിധ്യക്കുറവില്‍ നിരാശ പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ടിട്ടും ഏറെ ബുദ്ധിമുട്ടി നമുക്ക് നേടാനായത് 11% വനിതാ ജഡ്ജിമാരെ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
സ്വാതന്ത്ര്യം നേടി 75 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ എല്ലാ മേഖലയിലും 50 ശതമാനം വനിതാ പ്രാതിനിധ്യമാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഏറെ ബുദ്ധിമുട്ടിയിട്ടും സുപ്രീംകോടതിയില്‍ നമുക്ക് നേടാനായത് 11 ശതമാനം വനിതാ ജഡ്ജിമാരെ മാത്രമാണ്. ചില സംസ്ഥാനങ്ങളില്‍ സംവരണമുള്ളതിനാല്‍ വനിതാ പ്രാതിനിധ്യത്തില്‍ ചെറിയ വര്‍ധന കാണാം. പക്ഷെ നീതിന്യായ മേഖലയിലേക്ക് കൂടുതല്‍ വനിതകളെ സ്വാഗതം ചെയ്യേണ്ടതുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം-ചീഫ് ജസ്റ്റിസ് പറഞ്ഞു.
സുപ്രീംകോടതിയിലെ 33 ജഡ്ജിമാരില്‍ നാലുപേര്‍ മാത്രമാണ് വനിതകള്‍. നാലില്‍ മൂന്നുപേരും ഓഗസ്റ്റ് 31ന് നിയമിക്കപ്പെട്ടവരാണ്. സുപ്രീംകോടതി നിലവില്‍ വന്നത് മുതല്‍ ഇതുവരെ സേവനം ചെയ്ത 250 ജഡ്ജിമാരില്‍ 11 വനിതാ ജഡ്ജിമാര്‍ മാത്രമാണുള്ളത്.
Adjust Story Font
16