Quantcast

രാമനവമി ഘോഷയാത്രക്കിടെ ബംഗാളിൽ സംഘർഷം; നിരവധി വാഹനങ്ങൾക്ക് തീയിട്ടു

മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഗുണ്ടകളെ എത്തിച്ച് ബി.ജെ.പി ബംഗാളിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-03-30 16:59:54.0

Published:

30 March 2023 4:20 PM GMT

Clashes during Ram Navami procession in Howrah
X

Ram Navami

ഹൗറ: രാമനവമി ഘോഷയാത്രക്കിടെ ബംഗാളിൽ സംഘർഷം. നിരവധി വാഹനങ്ങൾക്ക് തീകൊളുത്തിയ അക്രമികൾ പൊലീസ് വാഹനങ്ങളും തകർത്തു. കലാപ നിയന്ത്രണ സേനയടക്കം വൻ പൊലീസ് സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഗുണ്ടകളെ എത്തിച്ച് ബി.ജെ.പി ബംഗാളിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു. ഘോഷയാത്ര നടത്താൻ അവർക്ക് അവകാശമുണ്ട്. എന്നാൽ വാളുകളും ബുൾഡോസറുകളുമായി അക്രമത്തിനിറങ്ങാൻ ആരാണ് ധൈര്യം നൽകിയതെന്ന് മമത ചോദിച്ചു. അക്രമികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

അനുമതിയില്ലാത്ത റൂട്ടിലൂടെ ഒരു സമുദായത്തെ ലക്ഷ്യമിട്ടാണ് ജാഥ നടത്തിയതെന്നും മമത പറഞ്ഞു. മറ്റുള്ളവരെ ആക്രമിച്ച് നിയമപരമായ ഇടപെടലിലൂടെ രക്ഷപ്പെടാമെന്ന് അവർ കരുതുന്നുണ്ടെങ്കിൽ ഒരു നാൾ ജനം തങ്ങളെ തള്ളിക്കളയുമെന്ന് അവർ മനസിലാക്കണം. തെറ്റ് ചെയ്യാത്തവരെ അറസ്റ്റ് ചെയ്യില്ല. ആളുകളുടെ വീടുകൾ ബുൾഡോസർ ചെയ്യാൻ ബി.ജെ.പി പ്രവർത്തകർക്ക് എങ്ങനെയാണ് ധൈര്യം വന്നതെന്നും മമത ചോദിച്ചു.

എന്നാൽ മമത കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് അക്രമത്തിന് കാരണമെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പതിനായിരത്തിലധികം ജാഥയാണ് ഇന്ന് നടന്നത്. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെ മമത പാർട്ടി ധർണയിലായിരുന്നു. അവർ രാഷ്ട്രീയം കളിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു.

TAGS :

Next Story