കുക്കികളുടെ ശവസംസ്‌കാരം തടഞ്ഞതിനു പിന്നാലെ സേനയുമായി ഏറ്റുമുട്ടൽ; 17 പേർക്ക് പരിക്ക്
മെയ്‌തെയ് സംഘടന ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് ഹൈക്കോടതിയെ സമീപിക്കുകയും ആറുമണിക്കുതന്നെ കേസ് പരിഗണിച്ച് കോടതി സംസ്‌കാരം തടയുകയും ചെയ്തിരുന്നു
ഇംഫാല്‍: കുക്കികളുടെ ശവസംസ്‌കാരം കോടതി തടഞ്ഞതിനു പിന്നാലെ മണിപ്പൂരിൽ സംഘർഷം. സേനയുമായി നടന്ന ഏറ്റുമുട്ടലിൽ 17 പേർക്ക് പരിക്ക്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സംസ്‌കാരം മാറ്റിവച്ചതായി ഐ.ടി.എൽ.എഫ് അറിയിച്ചിരുന്നു.
അഞ്ച് ദിവസത്തേക്കാണ് സംസ്‌കാരം മാറ്റിവച്ചത്. സമാധാനവും ഐക്യവും നിലനിർത്താൻ അഭ്യർത്ഥിക്കുന്നതായി കേന്ദ്രമന്ത്രി സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. സേനയുടെ 300 തോക്കുകൾ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. അതിനിടെ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് എന്നിവിടങ്ങളിലെ കർഫ്യൂവില്‍ ഇളവ് പിൻവലിച്ചു.
ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിൽ മോർച്ചറിൽ മൂന്ന് മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ് ഇന്ന് 11 മണിക്ക് സംസ്‌കാരം നടത്താൻ കുക്കി സംഘടനകൾ തീരുമാനിച്ചത് . മെയ്‌തെയ് വിഭാഗത്തിന് ആധിപത്യമുള്ള ചുരാചന്ദ്പൂർ-ബിഷ്ണുപൂർ അതിർത്തിയായ ബൊൽജാങ്ങിലായിരുന്നു കൂട്ടസംസ്‌കാരം നിശ്ചയിച്ചിരുന്നത്. സംസ്‌കാരം നടത്തേണ്ട സ്ഥലം തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവിടെ സംസ്‌കാരം നടത്തിയാൽ പ്രത്യാഘാതം ഉണ്ടാകുമെന്നും മെയ്‌തെയ് വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, ഇത് അവഗണിച്ച് വിവിധ ഗോത്ര വിഭാഗങ്ങളുടെ കൂട്ടായ്മയായ ഐ.ടി.എൽ.എഫിന്‍റെ നേതൃത്വത്തിൽ സംസ്‌കാരം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് മെയ്‌തെയ് ഇന്‍റര്‍നാഷനല്‍ ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് ഹൈക്കോടതിയെ സമീപിച്ചത്. ആറുമണിക്കുതന്നെ കേസ് പരിഗണിച്ച് കോടതി സംസ്‌കാരം തടയുകയും ചെയ്തു. വിഷയത്തിൽ രമ്യമായ ഒത്തുതീർപ്പിന് ശ്രമിക്കണമെന്ന് സംസ്ഥാന-കേന്ദ്ര സർക്കാരുകളോടും കോടതി നിർദേശിച്ചു.
Summary: Clashes in Manipur erupted after the court stopped the cremation of cookies. 17 people were injured in the encounter with the army
Adjust Story Font
16