Quantcast

രാജസ്ഥാനിലെ ജോധ്പൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു

പരശുറാം ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച് കൊടിതോരണങ്ങൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ജോധ്പൂരിലെ ജലോറി ഗേറ്റ് പ്രദേശത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-05-03 05:20:55.0

Published:

3 May 2022 5:15 AM GMT

രാജസ്ഥാനിലെ ജോധ്പൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു
X

രാജസ്ഥാനിലെ ജോധ്പൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. ഇതിനെ തുടർന്ന് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു. പ്രദേശത്ത് ഈദ് നമസ്‌കാരത്തിനും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കനത്ത പൊലീസ് സന്നാഹമാണ് ഇവിടെ.

നേരത്തെ മൂന്നുദിവസത്തെ പരശുറാം ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച് കൊടിതോരണങ്ങൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് ജോധ്പൂരിലെ ജലോറി ഗേറ്റ് പ്രദേശത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതാണ് ഈദിനോട് അനുബന്ധിച്ച് സംഘർഷത്തിലേക്ക് വഴിമാറിയതെന്ന് പൊലീസ് പറയുന്നു. കല്ലേറിൽ നാലുപൊലീസുകാർക്ക് പരിക്കേറ്റു. ലാത്തിച്ചാർജും ടിയർഗ്യാസ് ഷെല്ലുകളും പ്രയോഗിച്ചാണ് പൊലീസ് ജനക്കൂട്ടത്തെ തുരത്തിയത്. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുകയാണെന്നും ജനങ്ങൾ സമാധാനം പാലിക്കണമെന്നും എല്ലാ രാഷ്ട്രീയ കക്ഷികളും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു.

നേരത്തെ രാമനവമി, ഹനുമാൻ ജയന്തി എന്നി ആഘോഷങ്ങളോട് അനുബന്ധിച്ച് ഡൽഹി, ഗുജറാത്ത്, മധ്യപ്രദേശ്, ജാർഖണ്ഡ്, പശ്ചിമബംഗാൾ എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിൽ കൊടികൾ ഉയർത്തിയത് ഇത്തരത്തിൽ തർക്കങ്ങളിലേക്കും സാമുദായിക സംഘർഷത്തിലേക്കും നീങ്ങിയിരുന്നു.

TAGS :

Next Story