ഹിമാചൽ പ്രദേശിൽ മേഘ വിസ്‌ഫോടനം; 13 മരണം, 45 പേരെ കാണാതായി
ബുധനാഴ്ച രാത്രിയാണ് ശ്രീഖണ്ഡ് മേഖലയിലെ സമേജ്, ബാഗി പാലങ്ങൾക്ക് സമീപം മേഘവിസ്ഫോടനം ഉണ്ടായത്
സിംല: ഹിമാചൽ പ്രദേശിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ 13 പേർ മരിച്ചു. 45 പേരെ കാണാതായി. സമേജിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. എൻഡിആർഎഫിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ബുധനാഴ്ച രാത്രിയാണ് ശ്രീഖണ്ഡ് മേഖലയിലെ സമേജ്, ബാഗി പാലങ്ങൾക്ക് സമീപം മേഘവിസ്ഫോടനം ഉണ്ടായത്. വ്യാഴാഴ്ച രാവിലെ വരെ 13 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
സംസ്ഥാനത്ത് കനത്ത മഴയായിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാണ്ഡി ജില്ലയിലെ ജോഗീന്ദർ നഗറിൽ 110 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയതായി ഹിമാചൽ പ്രദേശ് ഐഎംഡി മേധാവി കുൽദീപ് ശ്രീവാസ്തവ അറിയിച്ചു. ബിലാസ്പൂർ, ഹമീർപൂർ, കംഗ്ര, ചമ്പ, മാണ്ഡി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16