Quantcast

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭുപേന്ദ്ര പട്ടേൽ നാളെ സത്യപ്രതിജ്ഞ ചെയ്യും; പ്രധാനമന്ത്രി ചടങ്ങിനെത്തും

കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയ ഹാർദിക് പട്ടേൽ, അല്‌പേഷ് താക്കൂർ എന്നിവരും മന്ത്രി സഭയിൽ ഇടംപിടിച്ചേക്കും

MediaOne Logo

Web Desk

  • Published:

    11 Dec 2022 1:07 AM GMT

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭുപേന്ദ്ര പട്ടേൽ നാളെ സത്യപ്രതിജ്ഞ ചെയ്യും; പ്രധാനമന്ത്രി ചടങ്ങിനെത്തും
X

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭുപേന്ദ്ര പട്ടേൽ നാളെ സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ബി.ജെ.പി നിയമസഭാ കക്ഷിയോഗത്തിൽ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ രാജ്ഭവനിൽ എത്തി ഭൂപേന്ദ്ര പട്ടേൽ വീണ്ടും സർക്കാർ രൂപീരിക്കാൻ അവകാശ വാദം ഉന്നയിച്ചിരുന്നു.

ചരിത്ര വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരിക്കുമ്പോൾ സത്യപ്രതിജ്ഞാ ചടങ്ങുകൾ വിപുലമാക്കാനാണ് ഗുജറാത്ത് ബി.ജെ.പി നേതൃത്വത്തിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെപി നദ്ധ എന്നിവർക്ക് പുറമേ വിവിധ കേന്ദ്ര മന്ത്രിമാരും ബി.ജെ.പി മുഖ്യമന്ത്രിമാരും ചടങ്ങിനെത്തും.

ജാതി സാമുദായിക സമവാക്യങ്ങൾ പാലിച്ചുള്ള മന്ത്രിസഭാ രൂപീകരണം ആണ് ബി.ജെ.പി ലക്ഷ്യം വെയ്ക്കുന്നത്. കഴിഞ്ഞ സർക്കാരിൽ ആഭ്യന്തര സഹമന്ത്രിയായിരുന്ന ഹർഷ് സാംഗ്വി ഉൾപ്പടെയുള്ള ചിലരെ പുതിയ മന്ത്രിസഭയിലും പരിഗണിക്കുന്നുണ്ട്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ എത്തിയ ഹാർദിക് പട്ടേൽ, അല്‌പേഷ് താക്കൂർ എന്നിവരും മന്ത്രി സഭയിൽ ഇടംപിടിച്ചേക്കും.

TAGS :

Next Story