Quantcast

പഴം ഇറക്കുമതിയുടെ മറവിൽ വീണ്ടും വൻ ലഹരികടത്ത്; 502 കോടിയുടെ കൊക്കെയ്ൻ പിടികൂടി

മലയാളിയായ വിജിൻ വർഗീസിനെ ഡിആർഐ വീണ്ടും അറസ്റ്റു ചെയ്തു

MediaOne Logo

Web Desk

  • Updated:

    2022-10-08 07:51:23.0

Published:

8 Oct 2022 6:08 AM GMT

പഴം ഇറക്കുമതിയുടെ മറവിൽ വീണ്ടും വൻ ലഹരികടത്ത്; 502 കോടിയുടെ കൊക്കെയ്ൻ പിടികൂടി
X

മുംബൈ: പഴം ഇറക്കുമതിയുടെ മറവിൽ വീണ്ടും വൻ ലഹരികടത്ത്. 502 കോടിരൂപയുടെ കൊക്കെയ്ൻ ഡിആർഐ മുംബൈയിൽ പിടികൂടി. ഗ്രീൻ ആപ്പിൾ ഇറക്കുമതിയുടെ മറവിലാണ് 50.2 കിലോ കൊക്കെയ്ൻ കടത്താൻ ശ്രമിച്ചത്. മലയാളിയായ വിജിൻ വർഗീസിനെ ഡിആർഐ വീണ്ടും അറസ്റ്റു ചെയ്തു. ആയിരം ചാക്ക് ഗ്രീനാപ്പിളാണ് സൗത്താഫ്രിക്കയിൽ നിന്ന് കയറ്റി അയച്ചത്.

1467 കോടിരൂപ വിലവരുന്ന മയക്കുമരുന്ന് കടത്തിയ സംഭവത്തിൽ അറസ്റ്റിലായ വിജിൻ വർഗീസിൻ്റെ സ്ഥാപനത്തിലേക്ക് സമാന രീതിയിൽ പഴങ്ങൾക്കൊപ്പം ഒളിപ്പിച്ച നിലയിലാണ് 50 കിലോ കൊക്കൈൻ എത്തിയത്. യെമിറ്റോ ഇൻ്റർനാഷണൽ എന്ന സ്ഥാപനത്തിലേക്ക് കണ്ടെയ്നർ അയച്ചത് മലയാളിയായ മൻസൂർ തച്ചപ്പറമ്പൻ്റെ ഉടമസ്ഥതയിൽ ഉള്ള ദക്ഷിണാഫ്രിക്കയിലെ എസ് എ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവും. നേരത്തെ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ പ്രതികൾ സമാന ഇടപാടുകൾ നടത്തുന്നുണ്ട് എന്ന ഡിആർഐ റിപ്പോർട്ട് ശരിവയ്ക്കുന്നതാണ് പുതിയ ലഹരി വേട്ട. നാട്ടിൽ ഇല്ലാത്തതിനാൽ ഡിആർഐ നോട്ടീസ് നൽകിയിട്ടും മൻസൂർ തച്ചപ്പറമ്പൻ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.

1476 കോടി രൂപയുടെ ലഹരിക്കടത്തിൽ വിജിന്റെ കസ്റ്റഡി ഇന്നലെ അവസാനിച്ചിരുന്നു.വിജിനിന്റെ ഉടമസ്ഥയിലുള്ള കമ്പനിയുടെ പേരിലാക്കാണ് മയക്കുമരുന്ന് കടത്തിയത്. ഈ ഇടപാടിൽ 70 ശതമാനത്തോളം കമ്മീഷൻ വിജിന് ലഭിക്കുമെന്നും ഡി.ആർ.ഐ വ്യക്തമാക്കി.


TAGS :

Next Story