കോയമ്പത്തൂർ കാർ സ്‌ഫോടനം; തമിഴ്‌നാട്ടിൽ എൻ.ഐ.എയുടെ വ്യാപക റെയ്ഡ്
എൻ.ഐ.എ നിരീക്ഷണത്തിലുളളവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്
കോയമ്പത്തൂർ: ഉക്കടയിലെ കാർ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ എൻ ഐ എയുടെ വ്യാപക റെയ്ഡ്. കോയമ്പത്തൂരിൽ മാത്രം 20 ഇടത്താണ് പരിശോധന നടക്കുന്നത്.
എൻ.ഐ.എ നിരീക്ഷണത്തിലുളളവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ 5 മുതലാണ് പരിശോധന ആരംഭിച്ചത്. ചെന്നൈയിൽ അഞ്ചിടങ്ങളിൽ റെയ്ഡ് നടക്കുന്നതായാണ് റിപ്പോർട്ട്.കാർ സ്ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറുപേരെ ഇന്നലെ ചെന്നൈ പൂന്തമല്ലിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയിരുന്നു. ആറുപേരെയും 22വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തതിനെ തുടർന്ന് കോയമ്പത്തൂർ ജയിലിലേക്ക് അയച്ചു.
ഒക്ടോബർ 23ന് പുലർച്ചെ 4.03നാണ് കോട്ടമേട് സംഗമേശ്വരർ ക്ഷേത്രത്തിനു മുന്നിൽ കാറിൽ രണ്ടു ചെറിയ സ്‌ഫോടനങ്ങളും ഒരു വൻ സ്‌ഫോടനവും നടന്നത്. ഡ്രൈവറുടെ സീറ്റിൽ നിന്ന് ഏതാനും അടി ദൂരെ ക്ഷേത്രത്തിനു മുന്നിലെ റോഡിലാണ് ജമേഷ മുബിന്റെ മൃതദേഹം കണ്ടെത്തിയത്.
Adjust Story Font
16