Quantcast

ഉത്തരേന്ത്യയിൽ അതിശൈത്യവും കനത്ത മൂടൽമഞ്ഞും തുടരുന്നു

ഡൽഹി, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരം

MediaOne Logo

Web Desk

  • Published:

    5 Jan 2023 1:11 AM GMT

ഉത്തരേന്ത്യയിൽ അതിശൈത്യവും കനത്ത മൂടൽമഞ്ഞും തുടരുന്നു
X

ഡല്‍ഹി: ഉത്തരേന്ത്യയിൽ അതിശൈത്യവും കനത്ത മൂടൽമഞ്ഞും തുടരുന്നു. ഡൽഹി, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരം. മധ്യപ്രദേശിൽ കനത്ത തണുപ്പിൽ ഒരാൾ മരിച്ചു.

അടുത്ത 5 ദിവസം ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽ മഞ്ഞും തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്‍റെ പ്രവചനം. ഡൽഹിയിൽ ഇന്നും ഓറഞ്ച് അലർട്ടാണ്. -0.7 ഡിഗ്രി താപനില രേഖപ്പെടുത്തിയ രാജസ്ഥാനിലെ ഫത്തേപൂരിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽ 4 ഡിഗ്രിക്ക് താഴെ താപനില എത്തിയേക്കും. മൂടൽ മഞ്ഞ് 50 മീറ്റൽ വരെ കാഴ്ച പരിധി പലയിടത്തും കുറച്ചിട്ടുണ്ട്. 25ൽ അധികം ട്രെയിനുകൾ ഒന്നര മുതൽ 5 മണിക്കൂർ വരെ വൈകിയാണ് ഓടുന്നത്. കാഴ്ച പരിതി വിമാന സർവീസുകളെയും ബാധിച്ചു. പല വിമാനങ്ങളും വൈകി. കനത്ത തണുപ്പിൽ മധ്യപ്രദേശിലെ ടുക്കോഗഞ്ചിൽ 40 കാരൻ മരിച്ചു. ജാർഖണ്ഡിൽ വിദ്യാലയങ്ങൾക്ക് 8 വരെ അവധി നൽകി. യുപിയിൽ ലക്നൗ, മെയിൽപുരി എന്നിവിടങ്ങളിലും സ്കുളുകൾക്ക് അവധി പ്രഖ്യാപിച്ചു.

TAGS :

Next Story