ഉത്തരേന്ത്യ വീണ്ടും അതിശൈത്യത്തിലേക്ക്; ജനജീവിതം വീണ്ടും ദുസ്സഹമായി
17, 18 തിയതികളിൽ മൂന്ന് ഡിഗ്രിയും അതിൽ താഴേക്കും താപനില എത്തും
ഉത്തരേന്ത്യയില്‍ അതിശൈത്യം
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വീണ്ടും അതി ശൈത്യത്തിലേക്ക്. ഇന്ന് മുതൽ ശൈത്യതരംഗം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രംഅറിയിച്ചു. രാജസ്ഥാനിലും ഗുജറാത്തിലും വടക്ക് നിന്നുള്ള ശീതകാറ്റ് ഇതിനോടകം അനുഭവപ്പെട്ട് തുടങ്ങി.
ശൈത്യതരംഗം വീണ്ടും ശക്തി പ്രാപിച്ചതോടെ ഉത്തരേന്ത്യയിൽ ജനജീവിതം ദുസ്സഹമായി. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ബീഹാർ, ഹരിയാന, ഉത്തർപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ , സിക്കിം , അസം, ത്രിപുര എന്നിവിടങ്ങളിൽ മൂടൽ മഞ്ഞിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മൂടൽമഞ്ഞ് ശക്തമായാൽ റോഡ് - റെയിൽ - വ്യോമ ഗതാഗതങ്ങൾ താറുമാറാകും. 17, 18 തിയതികളിൽ മൂന്ന് ഡിഗ്രിയും അതിൽ താഴേക്കും താപനില എത്തും. ഡൽഹിയിൽ മൂടൽ മഞ്ഞിനൊപ്പം വായുഗുണ നിലവാരം വളരെ മോശം അവസ്ഥയിലാണ്. പട്‌ന, ലഖ്‌നൗ എന്നീ നഗരങ്ങളിലും അന്തരീക്ഷ മലിനീകരണം രൂക്ഷമാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ മഞ്ഞ് വീഴ്ച തുടരുന്നു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തണുപ്പിന് നേരിയ ആശ്വാസമുണ്ടായി. കുറഞ്ഞ താപനില 6 ഡിഗ്രിയിലേക്ക് ഉയർന്നു. പല ഭാഗങ്ങളിലും ചാറ്റൽ മഴ പെയ്തു.
Adjust Story Font
16