സ്റ്റാൻഡപ്പ് കൊമേഡിയൻ രാജു ശ്രീവാസ്തവ അന്തരിച്ചു
ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയവെ ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്
ഡല്‍ഹി: പ്രശസ്ത സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്തവ അന്തരിച്ചു. 58 വയസായിരുന്നു. ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയവെ ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചത്.
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് കഴിഞ്ഞ ആഗസ്ത് 10ന് രാജുവിനെ എയിംസില്‍ പ്രവേശിപ്പിച്ചത്. ട്രെഡ്മിൽ ഉപയോഗിച്ചുകൊണ്ടിരിക്കേ നെഞ്ചുവേദനയനുഭവപ്പെട്ട് നിലത്തുവീഴുകയായിരുന്നു. ജിമ്മിലെ പരിശീലകനാണ് പ്രഥമശുശ്രൂഷ നൽകുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തത്.
സ്വതസിദ്ധമായ തമാശകളിലൂടെ ഹാസ്യരംഗത്ത് തന്‍റേതായ ഇടം നേടിയ കലാകാരനാണ് രാജു. 'ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്' എന്ന ടാലന്‍റ് ഷോയിലൂടെ സ്റ്റാൻഡ്-അപ്പ് കോമഡിയിലേക്ക് ചുവടുവെച്ച രാജു, രണ്ടാം റണ്ണറപ്പായി ഫിനിഷ് ചെയ്തു. തുടർന്ന് 'ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച് - ചാമ്പ്യൻസ്' എന്ന സ്പിൻ-ഓഫിൽ പങ്കെടുത്ത് 'കോമഡി കിംഗ്' എന്ന പട്ടവും ലഭിച്ചു. ബിഗ് ബോസ് 3യില്‍ മത്സരാര്‍ഥിയായിരുന്നു. മേനെ പ്യാര്‍ കിയാം, ബാസിഗര്‍, ബോംബെ ടു ഗോവ, ആംദാനി അത്താനി ഖർച്ച റുപയ്യ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് ഫിലിം ഡെവലപ്‌മെന്‍റ് കൗൺസിൽ ചെയർമാനായിരുന്നു.
Adjust Story Font
16